Sunday, October 23, 2011

രണ്ടു ഗാനങ്ങൾ


മൽ‌സഖേ....

മൃദുലേ,
നിൻ നീൾമിഴിയിണ നിറഞ്ഞിത്രയും
അരുണിമയാർന്നിട്ടും, എന്തേ മൌനം..?
തരളകളേബരകാന്തിയാൽ ചാരത്തു
ചിത്രപതംഗമണഞ്ഞു മെല്ലെ,
ചാരുതയോലും വെൺദളങ്ങളിൽ ചെറു‌‌-
ചുംബനം തന്നതിനാലോ ? നറു-
തേനൂറി നുകർന്നതിനാലോ ?
                                                  ( മൃദുലേ.........                                      


കുളിരേകും മാലേയമാരുതൻ തൻ കരാം-
ഗുലികളാൽ തൊട്ടുതഴുകിയപ്പോൾ,
ലജ്ജയാലുൾഫുല്ലമാകും, ഇതൾക്കവിൾ
ലാളനയേറ്റു തുടുത്തുവല്ലോ ?-
അധരങ്ങൾ മുത്തു പൊഴിച്ചുവല്ലോ - പിന്നെ -
യെന്തിനീ മൌനമെൻ പ്രിയസഖീ.......
                                                    ( മൃദുലേ.........


ഒളിമിന്നും താരകൾ അംബരമുറ്റത്ത്
ഒളികണ്ണാൽ പുഞ്ചിരി തൂകിയപ്പോൾ,
ഹിമബിന്ദു ലോലമാമുടയാട ചൂടുമ്പോൾ
ഇമപൂട്ടി നാണിച്ചു നിന്നുവല്ലോ ?
സൌരഭം പാരാകെ പടർത്തിയല്ലോ - പിന്നെ-
എന്തിനീ മൌനമെൻ ഓമൽ‌പ്പൂവേ ..........
                                                      ( മൃദുലേ.........        


----------------------------------------------------------------


ഏകാന്തപഥികൻ

  ഒരു  സ്വപ്നവീഥിയിൽ
  ഒറ്റയ്ക്കു  നിന്നുഞാൻ
  ഒരിക്കലും കാണാത്ത സുഖങ്ങൾതേടി
  ഒരുകുമ്പിൾ ദാഹനീർത്തുള്ളി തേടി.......................     (ഒരു സ്വപ്ന...

  വാസന്തർത്തുക്കൾ വന്നു
  പൂത്താലമില്ലാതെ
  ഭാസുരകേളിയരങ്ങിൽ...
  കാർമുകിൽജാലവും ജലകണമില്ലാതെ
  ഭുവനതല്പങ്ങളിൽ വീണു....
  ...............................എല്ലാം.....എല്ലാം...........
  ...............................വിധിയുടെ ജ്വാലയിലെരിഞ്ഞു     (ഒരു സ്വപ്ന....

  ഗന്ധർവ്വകന്യകൾ
  കണ്ണീരുമായ് വിണ്ണിൽ
  ഗദ്ഗദമാർന്നു മറഞ്ഞു....
  മന്വന്തരങ്ങളേ  മായാപ്രപഞ്ചമേ
  മോഹസ്വപ്നങ്ങൾ പകരൂ.....
  .................................എല്ലാം.....എല്ലാം...........
  .................................സ്നേഹതീർത്ഥങ്ങളായ് തീർക്കൂ     (ഒരു സ്വപ്ന...





30 comments:

ajith said...

ഈണമിട്ട് പാടാന്‍ പറ്റിയ രണ്ട് ഗാനങ്ങള്‍. പാടി റിക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും. ലിറിക്സ് വളരെ നന്നായിരിക്കുന്നു.

Unknown said...

വായനയെക്കള്‍ ഒരു പക്ഷെ സുഖം പാടി കേള്‍ക്കുമ്പോള്‍ തന്നെയായിരിക്കും

Lipi Ranju said...

ഇതൊന്നു പാടി കേട്ടാല്‍ കൂടുതല്‍ ആസ്വദിക്കാന്‍ പറ്റുമെന്ന് തോന്നുന്നു...

മൻസൂർ അബ്ദു ചെറുവാടി said...

ഞാനൊന്ന് പാടാന്‍ ശ്രമിച്ചു നോക്കിയാലോ ..? :-)
വേണ്ട ..ല്ലേ

Muralee Mukundan , ബിലാത്തിപട്ടണം said...

അർത്ഥവ്യാപ്തിയോടെ സുന്ദരമായ രണ്ടുഗാനങ്ങൾ...!

ബൂലോകത്തിലെ തന്നെ ആരെങ്കിലും ഈണം പകർന്ന് ,മറ്റാരെങ്കിലും പാടിയിട്ട് ഈ പട്ടുകൾ ശ്രവണമധുരമായി കേൾക്കാൻ പറ്റുമെന്ന് കൂടി ഞാൻ പ്രതീക്ഷിക്കുന്നുണ്ട് കേട്ടൊ ഭായ്

ഇലഞ്ഞിപൂക്കള്‍ said...

എന്നെങ്കിലും പാടികേള്‍ക്കാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു..

വി.എ || V.A said...

ശ്രീ. അജിത്, ശ്രീ. റ്റോംസ്, ശ്രീ. ലിപി, ശ്രീ. ചെറുവാടി, ശ്രീ. മുരളീമുകുന്ദൻ, ശ്രീ. ഇലഞ്ഞിപ്പൂക്കൾ എല്ലാ സുഹൃത്തുക്കളേയും എന്റെ ഹൃദയംഗമമായ നന്ദി,സർവ്വാത്മനാ അറിയിക്കുന്നു...... എനിക്ക് പാടാനോ അങ്ങനെയൊന്ന് ഇവിടെ പതിക്കാനോ പറ്റുന്നില്ലല്ലോ എന്നോർത്ത് വിഷമമുണ്ട്. അതിന് കഴിവും അറിവുമുള്ള ഡോക്ടർ പണിക്കർ മുതലായവർ വിചാരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്തുസഹായിക്കണമെന്ന് സവിനയം അവരോട് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും വളരെവളരെ നന്ദി.....

Echmukutty said...

അതെയതെ, മനോഹരമായ പദവിന്യാസം.
ഗാനങ്ങളായി കേൾക്കാൻ ആഗ്രഹം തോന്നിപ്പിയ്ക്കുന്നത്.

TPShukooR said...

ഞാനൊന്ന് പാടി നോക്കി. നല്ല ട്യൂണിനു ചാന്‍സുണ്ട്. അത്ര നല്ല വരികള്‍. താളം കൃത്യമായി കിട്ടുന്നുണ്ട്. എഴുത്തിന്റെ പ്രത്യേകത കൊണ്ടാ...

പൊട്ടന്‍ said...

നല്ല പദ്യ കവിത എഴുതുന്നവര്‍ അപൂര്‍വ്വമാകുന്ന ഈ കാലഘട്ടത്തില്‍ താങ്കളെ പോലുള്ളവര്‍ മലയാണ്മക്ക് വരദാനമാണ്. ഏകാന്തപഥികന്‍ കൂടുതല്‍ ഇഷ്ടമായി. ഈ ബ്ലോഗ്‌ നേരത്തെ കണ്ടിരിന്നുവെങ്കില്‍ " സ്വാര്‍ത്ഥന്‍" എഴുതേണ്ട സാഹസികം ഞാന്‍ കാണിക്കില്ലായിരുന്നു.

രമേശ്‌ അരൂര്‍ said...

ആരവിടെ? കവിയൂര്‍ സാറിനെയും പണിക്കര്‍ ചേട്ടനെയും വിളിക്കൂ ..ഇത് ശരിക്കും ഒരു ഗാനമായ് മാറട്ടെ ..

വി.എ || V.A said...

ശ്രീ.എച്ച്മു > കുറേനാളായി പേരൊന്നു കണ്ടിട്ട്, ഞാൻ പാടാമായിരുന്നു, പിന്നെ സഹൃദയരായ നിങ്ങളുടെ പേരുകളൊന്നും കാണേണ്ടിവരില്ലല്ലോയെന്നു പേടിച്ചാണ് ഒഴിവാക്കുന്നത്. വന്നതിൽ വളരെ നന്ദി. ശ്രീ.ഷുക്കൂർ > വളരെ നന്ദി പറയുകയല്ലാതെ പിന്നെന്താ ചെയ്ക സുഹൃത്തേ? ശ്രീ. രമേശ് > അവിടുത്തെ കല്പനപോലെ ഭൃത്യൻ അവരോടുചെന്നുപറഞ്ഞോ എന്തോ? വിളംബരം നേരിട്ടുകൂടി അറിയിപ്പിച്ചാൽ സംതൃപ്തിയാകും. വളരെ നന്ദിയുണ്ട്.......

സ്വന്തം സുഹൃത്ത് said...

നല്ല ഗാനങ്ങള്‍ !
സംഗീതത്തോടെ കേള്‍ക്കാന്‍ കാത്തിരിക്കുന്നു..

വീകെ said...

ആശംസകൾ...

kochumol(കുങ്കുമം) said...

എല്ലാരും പറഞ്ഞത് പോലെ ഗാനങ്ങളായി കേൾക്കാൻ ആഗ്രഹം തോന്നാണ് ......

കുസുമം ആര്‍ പുന്നപ്ര said...

രണ്ടു കവിതകളും കൊള്ളാം. പോസ്റ്റിടുമ്പോളൊരു മെയിലിട്ടാല്‍ സന്തോഷം

ജയരാജ്‌മുരുക്കുംപുഴ said...

randum manoharamaya ganangal thanne......

അഷ്‌റഫ്‌ സല്‍വ said...

ഇവിടെ എത്താന്‍ അല്പം വൈകി..

നല്ല ഗാനങ്ങള്‍

വി.എ || V.A said...

ശ്രീ. സ്വന്തം സുഹൃത്ത്, ശ്രീ. വീ.കെ, ശ്രീ.കൊച്ചുമോൾ(കുങ്കുമം), ശ്രീ. കുസുമം ആർ പുന്നപ്ര, ശ്രീ.ജയരാജ് മുരുക്കുംപുഴ, ശ്രീ.ബഡായി..... വന്ന് വായിച്ച് നല്ല അഭിപ്രായങ്ങൾ പതിച്ച സുഹൃത്തുക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി, നന്ദി, നന്ദി. വീണ്ടും കാണാം.......

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കവിതയുടെ നല്ല കാലം ഓര്‍മ്മിപ്പിക്കുന്ന വരികള്‍ ,ചക്കരച്ചി മാവുകള്‍ മുഴുവന്‍ പട്ടു പോയിട്ടില്ല അല്ലെ ?ഒരു പാട് തണലും അണ്ണാരക്ക ണ്ണനു ഇരിപ്പിടവും കിളികള്‍ക്ക് കൂടും എന്നെപ്പോലുള്ള കുട്ട്യോള്‍ക്ക് മധുരവുമായി അവയിപ്പോഴും വഴിയോരത്ത് ഉണ്ടല്ലേ ?സന്തോഷം ......

grkaviyoor said...
This comment has been removed by the author.
grkaviyoor said...

നല്ല കാവ്യ ബിംബങ്ങളാല്‍ അലങ്കൃതമാര്‍ന്ന ഗാനങ്ങള്‍
ശരിയാണ് നല്ലവണ്ണം പാടാന്‍ അറിയുന്നവര്‍ ഉണ്ടെങ്കില്‍ പാടി കേള്‍ക്കാമായിരുന്നു
ഇത് ശരിക്കും സംഗീതം അറിയുന്നവര്‍ തന്നെ പാടണം രമേഷേ

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

ഗാനങ്ങള്‍ വെറും പ്രഹസനമായി കടന്നു വരുന്ന ഇന്നിന്റെ മലയാളത്തിനു ഒരു തിരുത്തല്‍ എന്നാ പോലെ അനിവാര്യമായ ഗാനം ....മറ്റു പലരും പറഞ്ഞത് പോലെ ..ഇത് ഒന്ന് പാടി കേള്‍ക്കണം എന്ന് ഉണ്ട് ...വളരെ നന്നായി സര്‍ ..

Anandavalli Chandran said...

Nalla Gaanangal.
Paadikkaelkkanamaennundu.

valsan anchampeedika said...

ഉള്ളിലുയരുന്നൂ ഈണം......നന്നായി.

Satheesan OP said...

ആദ്യായ ഇവിടെ ..നല്ല ഗാനങ്ങള്‍..
ഇഷ്ടായി ..

Mohiyudheen MP said...

നല്ല ഗാനങ്ങള്‍ !

ഞാന്‍ പുണ്യവാളന്‍ said...

കൊള്ളാം ഗാനം പണിപ്പുരയില്‍ ആണെന്നറിഞ്ഞു ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

http://sweeetsongs.blogspot.in/2012/02/blog-post.html
ഞാനൊന്ന് പാടാന്‍ ശ്രമിച്ചു നോക്കി

Geethakumari said...

മനോഹരഗാനങ്ങള്‍ .ആശംസകള്‍