Tuesday, December 13, 2011

‘കഥാമത്സരം’ഇരിപ്പിടം കഥാമത്സരം..
-------------------------------

ബ്ലോഗിലെ എഴുത്തുകാർക്ക് പ്രോത്സാഹനത്തിനും പ്രചോദനത്തിനുംവേണ്ടി, ഒരു കഥയുടെ തുടക്കം ഇവിടെ കൊടുത്തിരിക്കുന്നു. ഇതിന്റെ ബാക്കിയായി കഥ പൂർത്തിയാക്കി അയയ്ക്കുക. ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്.   ‘ഡിസംബര്‍ പത്തു മുതല്‍ ജനുവരി പതിനഞ്ചുവരെ’ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’കൾക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും..

ആരംഭം :.
-------------

‘അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു..


ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.  കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും  ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............’

തുടര്‍ന്ന് എഴുതാം. എല്ലാവർക്കും  ആശംസകൾ...

പൂര്‍ത്തീകരിച്ച രചനകള്‍

irippidamweekly@gmail.com

എന്ന വിലാസത്തില്‍ അയയ്ക്കുക..

20 comments:

പട്ടേപ്പാടം റാംജി said...

പ്രോത്സാഹനങ്ങള്‍ നടക്കട്ടെ.
നല്ലത്.

പൊട്ടന്‍ said...

സാര്‍,
പങ്കെടുക്കാന്‍ താല്പര്യമുള്ളവരുമായി സംസാരിച്ചപ്പോള്‍ ഉയര്‍ന്ന ചില സംശയങ്ങള്‍..

@ മെയിലില്‍ അയക്കുമ്പോള്‍ അത് മെയിലില്‍ തന്നെ പേസ്റ്റ്‌ ചെയ്യണമോ?

@ വേര്‍ഡ്‌ ഡോക്കുമെന്റായി അറ്റാച്ച് ചെയ്യണമോ?

@ എത്ര വാക്കുകള്‍ എന്നതിന് പരിധിയുണ്ടോ?
ഈ ചോദ്യങ്ങള്‍ ബുദ്ധിമുട്ടാകില്ലല്ലോ?
ആദ്യമായി പങ്കെടുക്കുന്നവര്‍ക്ക് ഇതൊന്നും അറിയില്ല. അതിനാലാണ്.

വീകെ said...

എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ.
നിങ്ങളുടെ നല്ല സംരംഭത്തിന് അഭിവാദ്യങ്ങൾ..

ബെഞ്ചാലി said...

ചെറുകഥകൾ മാത്രമാണോ?

ശ്രീജിത് കൊണ്ടോട്ടി. said...

ആശംസകള്‍

aluminium fabricators India said...

Good Idea.. Ellavarkum pankedukkan thatparyam undakum

അനില്‍കുമാര്‍ . സി. പി. said...

നല്ല കാര്യം.
എല്ലാ ആശംസകളും.

Noushad Koodaranhi said...

വളരെ നല്ല കാര്യം..എല്ലാ ആശംസകളും....!

yousufpa said...

എല്ലാവിധ ആശംസകളും നേരുന്നു.

Manoraj said...

നല്ല സംരഭങ്ങളോടൊപ്പം എന്നും പിന്തുണയുമായി കൂടെയുണ്ട്..

Mohiyudheen MP said...

എല്ലാവിധ ആശംസകളും നേരുന്നു.

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

ആശംസകള്‍

SHANAVAS said...

എല്ലാ ആശംസകളും..നമ്മുടെ കൂടെയുള്ള നല്ല എഴുത്തുകാരെ കാണാമല്ലോ..

ente lokam said...

ഇതൊരു നല്ല സംരഭം തന്നെ ...

ആശംസകള്‍....

ente lokam said...
This comment has been removed by the author.
Sandeep.A.K said...

മത്സരത്തെ കുറിച്ചുള്ള അഭിപ്രായം ഞാന്‍ ഇരിപ്പിടത്തില്‍ അറിയിച്ചിരുന്നു... മത്സരം നടക്കട്ടെ... എല്ലാ സഹായസഹകരണങ്ങളും ആശംസകളും അര്‍പ്പിക്കുന്നു...

സ്നേഹപൂര്‍വ്വം
സന്ദീപ്‌

വി.എ || V.A said...

ശ്രീ. റാംജി, ശ്രീ. ഒരു പൊട്ടൻ, ശ്രീ.വി.കെ, ശ്രീ. ബെഞ്ചാലി, ശ്രീ. ശ്രീജിത്, ശ്രീ. അലൂമിനിയം ഫാബ്രി: , ശ്രീ. അനിൽകുമാർ സി.പി , ശ്രീ. നൌഷാദ്.., ശ്രീ. യൂസുഫ്പീയെ, ശ്രീ. മനോരാജ്, ശ്രീ. മൊഹിയുദ്ദീൻ, ശ്രീ.സീയെല്ലെസ് ബുക്സ്, ശ്രീ. ഷാനവാസ്, ശ്രീ. എന്റെ ലോകം, ശ്രീ. സന്ദീപ്.എ.കെ. >....ഇവിടെവന്ന് വായിച്ചറിഞ്ഞ്, എല്ലാ പിന്തുണയും അറിയിച്ച നല്ല സുഹൃത്തുക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും വിജയപ്രദമായ ആശംസകളും അറിയിച്ചുകൊള്ളുന്നു. വീണ്ടും കാണാം സഹൃദയരെ.....

khaadu.. said...

കഥ അയച്ചവര്‍ക്കു എന്തെങ്കിലും ഒരു റിപ്ലേ കൊടുത്തുകൂടെ ... കിട്ടിയോ ഇല്ലയോ എന്നെങ്കിലും അറിയാമായിരുന്നു...

Mohiyudheen MP said...

സംഖ്യ ഒന്നു കൂടി കൂട്ടണം.. :)ആശംസകള്‍

Geethakumari said...

കവിത മത്സരം ഇല്ലേ ?ഒരാകാംഷ .