വാരഫലം ( അഞ്ച്.)
‘ ആ കനി ഭക്ഷിക്കരുതെ’ ന്ന് ദൈവം വിലക്കി. എന്നിട്ടോ, അതു കഴിച്ചിട്ട് ഭർത്താവിനേയും കൂട്ടുപ്രതിയാക്കി. അപ്പോൾ പലതിന്റേയും കൂടെ,‘ലജ്ജ’ എന്ന വികാരവും കൂടി സ്ത്രീയിലുണ്ടായി. ‘.......അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാ’യിരിക്കും. ശേഷം‘ ഏദൻ തോട്ടത്തിൽനിന്നും പുറത്താക്കിയപ്പോൾ ദൈവമായ കർത്താവ്, തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തേയും ഭാര്യയേയും ധരിപ്പിച്ചു......’
എന്തിനാണത്? ശരീരത്തിലെ ചില ഭാഗങ്ങൾ തന്റെ ഭർത്താവോ ഭാര്യയോ അല്ലാതെ മറ്റുള്ളവർ കാണാൻ പാടില്ല എന്ന ലിഖിതമായ നിയമം അന്നു മുതൽതന്നെ തുടങ്ങി, മറ്റു നിയമങ്ങൾ കൂടാതെ. അങ്ങനെ മറയ്ക്കേണ്ടുന്ന ഭാഗങ്ങളെപ്പറ്റി അനവരതം ചിന്തിക്കുന്നതും പറയുന്നതും എഴുതുന്നതും അല്പം ഉടയാട ചുറ്റി വേണമെന്ന് സാരം.
‘മുല’ എന്ന വാക്ക് എവിടെനിന്നു കേട്ടാലും ആ ഭാഗത്തേയ്ക്ക് നമ്മളൊന്നു തിരിഞ്ഞുനോക്കും. കാരണം,അപ്പോൾ അതിന്റെ രൂപഭംഗി വയസ്സിന്റെ ക്രമമനുസരിച്ച് നമ്മുടെ മനസ്സിലും മുഴച്ചുവരും. ആ പദത്തിന്റെ പ്രതികരണം അത്ര രൂക്ഷമാണ്, കാഠിന്യമാണ്. അതിനാലാണ് ജ്ഞാനികളായ മഹാന്മാർ അവരുടെ കൃതികളിൽ ആ സാധനത്തിന്റെ മുകളിൽ ഒരു തുണിവച്ചുകെട്ടി മാത്രം കാണിച്ചിട്ടുള്ളത്. അവരൊക്കെ അതിനെപ്പറ്റി ഒളിച്ചും തെളിച്ചും എങ്ങനെയൊക്കെ അവതരിപ്പിച്ചുവെന്ന് നമുക്ക് ഒന്നോടിച്ചുനോക്കാം. അതിനുമുമ്പ്...
ഇനി സന്ദർഭത്തിനനുസരിച്ച് കഥയിലോ കവിതയിലോ അത് കാണിച്ചേപറ്റൂ എന്നുണ്ടെങ്കിൽ, അതിനുപകരം സമാനമായ എത്രയോ പദങ്ങൾ-പര്യായങ്ങൾ-ലളിതമായത് ഉണ്ട്.കൂടാതെ, അറിവും പഠിപ്പുമുള്ള ഇന്നത്തെ എഴുത്തുകാർക്ക് പുതിയ ധാരാളം പര്യായപദങ്ങൾ ഉണ്ടാക്കിയെടുക്കാം. അപ്പോൾ വേണമെന്നു വിചാരിച്ചുതന്നെ അതെടുത്ത് അങ്ങു പ്രയോഗിക്കുകയാണ്.
യാത്രാവേളകളിൽ ചില സ്ത്രീകളുടെ വസ്ത്രധാരണരീതി കണ്ടാൽ ഒന്നു ശ്രദ്ധിച്ചുപോകും. മുൻ കരുതലായി സൂക്ഷിക്കുന്ന ഈ സാധനങ്ങൾ തുണിമറയ്ക്കു വെളിയിൽ വന്ന് ‘എന്നെയൊന്നു പിടിച്ചിട്ടു പോണേ..’യെന്ന അഭ്യർത്ഥനയോടെ, കണ്ണുതുറന്നും അല്ലാതെയും നോക്കുന്നതു കാണാം. ( ചില വിരുതന്മാർ ആ അഭ്യർത്ഥന നടപ്പിലാക്കുന്നുമുണ്ട്.) ഇന്നത്തെ സംസ്കാരത്തിന്റെ ഗുണനിലവാരമാണത്.ചിലർ എഴുത്തിൽക്കൂടി അത് തുടരുന്നു എന്നുമാത്രം.
ഒരു കഥയിലോ കവിതയിലോ തന്നെ രണ്ടും മൂന്നും ഭാഗത്ത് ഈ പദം കയറി വന്നാലോ? ആവർത്തനവിരസതയാവും ഫലം.പലതിലും ഇതങ്ങനെ പൊങ്ങിനിൽക്കുന്നുണ്ടെങ്കിലും, സാദൃശ്യമായ മറ്റു വാക്കുകൾ പ്രയോഗിച്ചാൽ അതിന് ലാളിത്യമുണ്ടാകും, ലോലമായ രൂപമുണ്ടാകും.
രവികുമാർ വിവർത്തനം ചെയ്യുന്ന, പ്രണയകവിയായ പാബ്ലോ നെരൂദയുടെ എല്ലാ പ്രണയഗീതകങ്ങളിലും ഈ ലോലവാക്കുകൾ തന്നെ ഉപയോഗിക്കുന്നുണ്ട്.
‘....ഹാ, നിന്റെ മാറത്തെ പാനപാത്രങ്ങൾ....നോട്ടമിങ്ങല്ലാത്ത കണ്ണുകൾ...’ അങ്ങനെ വായിക്കുമ്പോൾ അതിൽ കാഠിന്യമില്ലാത്ത ഭംഗി നേരിൽക്കാണുന്നു. നല്ല പരിഭാഷ.
............ http://paribhaasha.blogspot.com/ ..........................
ഇരുപത്തിരണ്ടാം വയസ്സിൽ അന്തരിച്ച ബിയാട്രീസിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഡാന്റേ എഴുതിയ ‘ഡിവൈൻ കോമഡി’, ഒമർ ഖയ്യാമിന്റെ ‘റൂബായിയാത്ത് ’ ഈ രണ്ടു കൃതികളും പുതിയ എഴുത്തുകാർ വായിച്ചാലും...(പരിഭാഷകരുടെ പേര് ഓർമയിലില്ല, ക്ഷമിക്കണം.)
****************************
‘..അതുവരെ പരിശ്രമിച്ചിട്ടും കണക്ഷൻ ‘ഓ ക്കെ’ യാവാത്ത ദിവ്യവസ്ത്രം അഴിച്ചു ചുരുട്ടി വച്ചിട്ടുണ്ട് കയ്യിൽ.....’ ഈവിധം ‘ സെൻസ്സസ് ഡ്യൂട്ടി’യിൽ മിനി എഴുതിയിരിക്കുന്നു, മാന്യതയോടെ. അതു വായിക്കുമ്പോൾ മറ്റു വാക്കുകളൊന്നുമില്ലാതെതന്നെ ആ രൂപം ആകമാനം നമ്മൾ കാണുന്നു.
..........mininarmam.blogspot.com .............................
നാടൻപാട്ടുകൾ എക്കാലവും എല്ലാവരും പാടിനടക്കാൻ ഇഷ്ടപ്പെടുന്നത് അതിന്റെ ലളിതമായ ശൈലിയും താളസാദൃശ്യവും കൊണ്ടുതന്നെ. ‘...പൊന്നും മണ്ണും നോക്കി എന്നെക്കെട്ടാൻ വന്നില്ലേലും, ആണൊരുത്തൻ ആശതോന്നി എന്നെക്കാണാൻ വരുമൊരിക്കൽ....’ സ്ത്രീധന വ്യവസ്ഥിതിയോടുള്ള വെറുപ്പിനെ ഗൌരവത്തോടെ കണ്ടെഴുതി പാടിപ്പതിഞ്ഞ, ‘കുഞ്ഞിപ്പെണ്ണ്’ എന്ന പേരിലുള്ള പാട്ട് , വിശദമായ വിവരണസഹിതം ഗന്ധർവൻ വീണ്ടും എടുത്തു കാട്ടിയിരിക്കുന്നു. ഗാനപരിപാടികളുടെ ഈസമയത്ത് ഇത് ഉചിതമായി.
....http://gandharvavicharangal.blogspot.com/2009/10/blog-post.html .............................................
നാടൻപാട്ടുകൾ ഇഷ്ടപ്പെടുന്നവർക്കുവേണ്ടി വായിച്ചും പാടിയും രസിക്കാൻ, പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിച്ച ഒരു പുസ്തകം വായിക്കുക....
കിളിമാന്നൂർ വിശ്വംഭരന്റെ ‘ഒരുനൂറു നാടൻ പാട്ടുകൾ’.
****************************
റഷീദ് കോട്ടപ്പാടം എഴുതിയ ‘ വ്യഥ ’ എന്ന ചെറിയ കവിത നോക്കൂ. ആഗ്രഹങ്ങളുടെ വേലിയേറ്റത്തിൽ ജീവിച്ചുനീങ്ങുന്ന പ്രവാസവ്യക്തികൾ അവരവരുടെ താടിരോമങ്ങളിലും തലയിലുമൊക്കെ എത്ര നര വന്നുതുടങ്ങിയെന്ന് മറ്റാരുമറിയാതെ ഒന്നു നോക്കിപ്പോകും. ഇതിന്റെ കമന്റുകളിൽ കണ്ണൂരാൻ എഴുതിയ ജീവിതവഴിയായ വരികൾ, ഈ കവിതയുടെ ബാക്കിയെന്നതുപോലെ തുടർന്നു വായിച്ചാൽ കവിത പൂർണ്ണമാകും. രണ്ടുപേരും നല്ല തലത്തിൽ നിന്നു ചിന്തിക്കുന്നു. സുന്ദരം ജീവിതഭാവം, ആശയസമ്പുഷ്ടം...
.......malayalakavitha.blogspot.com .................................
മരണത്തിന്റെ വരവും കാത്ത്, ജീവിതത്തിന്റെ നൂലാമാലകളിൽ കുരുങ്ങി, ചിന്താഗ്രസ്ഥനായിക്കഴിയുന്ന ഒരു മനുഷ്യനെ നിങ്ങളടുത്തറിഞ്ഞു നോക്കൂ...പ്രവാസലോകം എന്തെന്നറിയില്ലാത്ത കാലത്ത് രചിക്കപ്പെട്ട ഒരു കൃതിയാണ് ഇത്. എങ്കിലും എല്ലാ എഴുത്തുകാരും വായിച്ചറിയേണ്ടുന്ന ഒന്ന്. ‘ ആസന്നമരണ ചിന്താശതകം ’.സൃഷ്ടിച്ചത്, കവി കെ.സി.കേശവപിള്ള. കൂട്ടത്തിൽ സമയമുണ്ടാക്കി, നമ്മുടെ ദേശീയകവിയായിരുന്ന 'ഇഖ്ബാലിന്റെ കവിതകൾ' അതിനു ശേഷം വായിക്കുക. കവിതയെഴുത്തിലെ ദൃഢതരവും ലാളിത്യവും എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.
****************************************
ചരിത്ര-പുരാണ ഗ്രന്ഥങ്ങളിൽ നിന്നും എടുത്ത് സൂചിപ്പിക്കുന്ന സ്ഥലത്തിന്റെയോ വ്യക്തികളുടെയോ പേരുകളിൽ തെറ്റുകൾ വരാൻ പാടില്ല, ഒരു കാരണവശാലും. പേരുകളിൽ ചെറിയ തെറ്റ് വന്നാൽ പോലും അർഥംതന്നെ മാറിപ്പോകും. അങ്ങനെവന്നാൽ,‘ പാണ്ഡു’വിന്റെ മാതാപിതാക്കൾ വ്യാസമുനി-അംബാലികമാരും, അശ്വത്ഥാമാവിന്റെ അഛനമ്മമാരായ ദ്രോണാചാര്യർ-കൃപിമാരും ഒട്ടും സഹിക്കുകയില്ല. മാത്രമല്ല, ഏഴു ചിരംജീവികളിൽ രണ്ടുപേരാണ് വ്യാസനും അശ്വത്ഥാമാവും. ഇപ്പോഴും ഉണ്ടെന്നു വിശ്വസിക്കുന്ന രണ്ടുപേരും കൂടി വന്ന് നമ്മളെ വകവരുത്തും, സൂക്ഷിക്കുക.
( പാണ്ഡവർ=പാണ്ഡുവിന്റെ മക്കൾ. പാണ്ടവർ=ചേര-ചോള ദേശങ്ങളെ ഭരിച്ചിരുന്നവർ.)
അപ്പോൾ പറഞ്ഞുവന്നത് ; കഥ-കവിതകൾ ആദ്യം എഴുതിവച്ചശേഷം ഒന്നുകൂടി വായിച്ചുനോക്കുമ്പോൾ ചില തിരുത്തലുകളോ പദവ്യത്യാസങ്ങളോ വരുത്താം. അങ്ങനെ ചെത്തിമിനുക്കി നല്ല രൂപമാക്കി, കമ്പോസ് ചെയ്ത്, വീണ്ടും വായിച്ചുവേണം പ്രസിദ്ധീകരിക്കാൻ.എങ്കിലേ,നമ്മുടെ ‘മലയാളസുന്ദരിയെ’ ചുംബിക്കാൻ നാളത്തെ വായനക്കാരും വരുകയുള്ളൂ. അല്ലെങ്കിൽ...............
കോടീശ്വരനായ ഒരാളിന്റെ മകന് ഒരു പെണ്ണിനെ വേണം. അഴക് ഒരു പ്രശ്നമല്ല, കോടീശ്വരിയായിരിക്കണം. പലയിടത്തും പോയിനോക്കി. സമ്പത്ത് പോരായെന്ന കാരണത്താൽ എല്ലാം മുടങ്ങി. ബ്രോക്കറായ മൂന്നാമന് സ്വൈരം കെട്ടു.
മടുപ്പും വിദ്വേഷവും മൂത്ത അയാൾ അവസാനം ഒരു ബന്ധവുമായി വന്ന് അച്ഛനോടും മകനോടുമായി പറഞ്ഞു “...നല്ല സൌന്ദര്യം, പെണ്ണിന്റെ വകയായി കൊട്ടാരം പോലത്തെ രണ്ടു വീടുണ്ട്, നാലു കാറുണ്ട്, കിലോക്കണക്കിന് സ്വർണ്ണവുമുണ്ട്. ചെറിയ ഒരു പ്രോബ്ലം, അവളുടെ ഇടതു കൈയ്ക്ക് ലേശം തളർച്ച- അതു സാരമില്ല. വലതുകാലിന് ചെറിയ ഒരു മുടന്ത്- അത് ഡോക്ടർ മാറ്റിയെടുത്തോളും. പിന്നെ, നെഞ്ചിന്റെ ഭാഗത്ത് ഇപ്പോൾ മുഴപ്പൊന്നുമില്ല- അത് കല്ല്യാണം കഴിയുമ്പൊ അങ്ങു വരും. പിന്നേ.,താഴോട്ട് നോക്കുകയേ വേണ്ട- അവിടം രണ്ടു പ്രസവം കഴിയുമ്പൊ അങ്ങു കനത്ത് ശരിയായി വന്നോളും......”
കഥയിലോ കവിതയിലോ ഇങ്ങനെയൊരു പെണ്ണിനെ മതിയോ? ശരിയാക്കൽ പിന്നത്തേയ്ക്ക് മാറ്റിവക്കരുത്. നമ്മുടെ ‘മലയാള സുന്ദരി’ യെ അംഗഭംഗം വരുത്താതെ നല്ലതു പോലെ ഒരുക്കിവേണം മോണിട്ടറുകളിൽ എത്തിക്കാൻ. എങ്കിൽ മാത്രമേ വായനക്കാരായ സഹൃദയർ നോക്കിസുഖിക്കുകയുള്ളൂ, പ്രേമിക്കുകയുള്ളൂ, കെട്ടിപ്പിടിക്കുകയുള്ളൂ ,.....................
നീണ്ടുപോയതിനാൽ ബാക്കി അടുത്തലക്കം.
13 comments:
കഥയിലോ കവിതയിലോ ഇങ്ങനെയൊരു പെണ്ണിനെ മതിയോ?
Well Said!
Regards
Kochuravi
മുലകളെ പറ്റി കലപ്പറ്റയുടെ ആ കവിത ഓര്‍മ്മ വന്നു..
''ശിഷ്ടകാലം
കളി തീര്‍ന്ന മുറ്റത്തെ
ചവിട്ടിക്കൊരട്ടിയ
രണ്ടു മണ്ണപ്പങ്ങള്.''.(ദ്വൈതം)
പലതും കണ്ടെത്താന്‍ സഹായിക്കുന്ന പോസ്റ്റുകള്‍ തുടരട്ടെ. ഇപ്പോഴും ലിനക് കിട്ടുന്നില്ല എന്ന പോരായ്കയുണ്ട്.
കൊള്ളാമല്ലോ ഈ സംരംഭം.നല്ല വിശകലനം.അറിയാത്ത പല ബ്ലോഗുകളിലേക്കുമുള്ള വഴി തെളിച്ചു തന്നതിനു നന്ദി..
സമൃദ്ധമായ പുല്മെടുകളിലേക്ക് ആടുമാടുകളെ തളിക്കുന്ന രീതിയില്‍ ആകര്‍ഷണീയമായ മുല വര്‍ണ്ണനയിലൂടെ വായിക്കാന്‍ കൊള്ളാവുന്ന ബ്ലോഗുകളിലേക്ക് ബ്ലോഗര്‍മാരെ നയിക്കുന്ന ഈ രീതി ഇഷ്ടപ്പെടാതിരിക്കണമെങ്കില്‍ അരസികനായി ജനിക്കണം .
കൊച്ചുരവി:> Your Regards = ഒരു നോബൽ പ്രൈസ്, എനിക്ക്.നന്ദി, നന്ദി. Anoop:> ആ വരികളിലും രണ്ടു മുഴപ്പുകൾ...!!! വന്നതിൽ സന്തോഷം. പട്ടേപ്പടത്തിനും നന്ദി പൊതിഞ്ഞു വച്ചിട്ടുണ്ട്, ഹി ഹി.... Rare Rose:> രചനകളിൽ പുതുമകൾ കൊണ്ടു വരണമല്ലോ,നോക്കാം. ഈ വഴി വന്നുവല്ലൊ,വീണ്ടും കാണാം നന്ദി. എ.കെ.മാഷ്:> രസിപ്പിക്കുന്നതിൽ രസിക്കുന്ന താങ്കളുടെ പ്രചോദനം എനിക്ക് വളരെ സഹായകം,നന്ദി...നന്ദിയേറെ....
കൊള്ളാമല്ലോ ഈ സംരംഭം.
തികച്ചും വ്യത്യസ്തമായ ഒരു നീക്കം.
വളരെ നല്ലത്...
ജിഷാദ്:> വന്നതിന് വളരെ നന്ദി, ഞാൻ താങ്കളുടെ ബ്ലോഗ്ജില്ലയിലേയ്ക്ക് ഇനി എത്തുകയേയുള്ളൂ, കുറേയുണ്ട് സന്ദർശിക്കാൻ. പ്രവീൺ:> വെരിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന പേര് ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞ് ചിലർക്ക് വേണ്ടിവരും.ഇപ്പോൾ പേരൊന്നു മാറ്റിയിടൂ, സുഹൃത്തേ.എന്റെ കുടിലിൽ വന്നതിന് വളരെ നന്ദിയുണ്ട്.
പറഞ്ഞതത്രയും കൊള്ളാം
ബ്ലോഗിലൊരു എം കൃഷ്ണന് നായരോ?
എന്തയാലും ബ്ലോഗുകളിലേക്ക് മനസ്സിരുത്താന് പ്രേപ്പിച്ചതിനു നന്ദി.
എഴുത്തില്‍ നര്‍മ്മം ചാലിക്കുന്നതില്‍ പിശുക്ക് വേണ്ട.!
പുതിയ പല ബ്ലോഗിലേക്കും വഴികട്ടിയത്തിനു നന്ദി.....
Post a Comment