Friday, July 9, 2010

പ്രണയഗാനം...

മാനസപ്പൊയ്കയിലിന്ന്‌ -ഒരു
താമരത്തോണിയിലേറി
ഒഴുകിവരൂ സുരകന്യകേ രതിഭാവനടനമാടാൻ
രതിഭാവനടനമാടാൻ
മാനസ.
ഹൃദയാന്തരംഗത്തിൽ ഒരുവർണ്ണചിത്രമായ്
ഒരിക്കലും മായാതെയിരുന്നെങ്കിൽ
എന്നനുരാഗമാം സൗഗന്ധികപ്പൂക്കൾ
കോർത്തുഞ്ഞാനോമലേ നിനക്കു ചാർത്തും
മാനസ...
സൗവർണ്ണവീണയിൽ സ്വരരാഗഗംഗയായ്
ഒഴുകിയെന്നകതാരിലുതിർന്നെങ്കിൽ
ശ്രുതിമീട്ടി ലയതാളസ്പന്ദനമായ് നിന്നിൽ
പെയ്തുഞ്ഞാനോമലേ ലയിച്ചുചേരും
മാനസ..............

13 comments:

വി.എ || V.A said...

മാനസപ്പൊയ്കയിലിന്ന്‌ -ഒരു
താമരത്തോണിയിലേറി
ഒഴുകിവരൂ സുരകന്യകേ

ഭൂതത്താന്‍ said...

ഒന്ന് ടൂണ്‍ ചെയ്തു പാടി ഇടാമോ ....വരികള്‍ കൊള്ളാം

mini//മിനി said...

വരികൾ വളരെ മനോഹരം.

Manoraj said...

വരികൾ ഇഷ്ടപ്പെട്ടു.

ജന്മസുകൃതം said...

gaana shakhayilekkanu nottam alle?
thudakkam bhamgiyaayi.

വി.എ || V.A said...

ഭൂതത്താൻ .. ശ്രമിക്കാം വളരെ നന്ദി

കുമാരൻ.. വളരെ വളരെ നന്ദിയുണ്ട്

മിനി .. വളരെ നന്ദി

മനോരാജ് ...വളരെ നന്ദി

ശ്രീ... വളരെ നന്ദി

ലീല എം ചന്ദ്രൻ ... അതെ ഗാനത്തിൽ ഹരിശ്രീകുറിക്കാമെന്നു കരുതി വളരെ നന്ദി

തൂലിക നാമം ....ഷാഹിന വടകര said...

കൊള്ളാം .....
വീണ്ടും കാണാം ആശംസകള്‍ ...

ഒഴാക്കന്‍. said...

ആരാ മാനസ? :)

vidya pathi said...

Super

വി.എ || V.A said...

ഷാഹിന - ഒഴാക്കൻ - വിദ്യാപതി :> നന്ദി പറയാൻ താമസിച്ചതിന് സഹൃദയരായ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സഹകരണംകൂടിയുണ്ടെങ്കിൽ ഒരു വാരഫലത്തിനു കൂടി ശ്രമിക്കാം. എല്ലാവർക്കും നല്ലതു വരട്ടെ.....

എന്‍.ബി.സുരേഷ് said...

സുരകന്യകയുമായി മാത്രമേ രതിഭാവ നടനമാടൂ അല്ലേ. ഭൂമിയുമായി ഒന്നു പൊരുത്തപ്പെട്ടു നോക്കൂ. ഗാനങ്ങളുടെ യുക്തിയില്ലായ്മയിൽ ഞാൻ പൊതുവേ അതൃപ്തനാണ് കേട്ടോ. താങ്കളുടേതു മാത്രമല്ല, എല്ലാവരുടെതും. അല്ല ഗാനത്തിലെവിടെ യുക്തി അല്ലേ.

Unknown said...

ഞാന്‍ അതുവഴി ഒന്നു വന്നു. കമന്റ് എഴുതാന്‍ മാത്രമൊന്നും വശമില്ല. 'സുര കന്യക' എന്തോ എനിക്കങ്ങു ദഹിച്ചില്ല. വ്യക്തിപരമായി പറഞ്ഞതാണ്. ക്ഷമിക്കണം കേട്ടോ! സുരാസുവിനെ അറിയുമോ? എന്റെ ഒരു അടുത്ത ആളായിരുന്നു. മരിച്ചു പോയി. സുര = മദ്യം. അതുകൊണ്ടാണ് നേരത്തെ, ആ പാവം കന്യകയെ കള്ളിന്റെ കൂട്ടത്തില്‍ ചേര്‍ത്തതിനു അഭിപ്രായക്കേട്‌ പറഞ്ഞത്. ഞാന്‍ കോഴിക്കോട് ജില്ലയിലാണ്. ഒഴിവുപോലെ ഈ വഴി വന്നാല്‍ നമുക്കൊന്ന്കൂടാം.

ajith said...

വീണ്ടും അതേ ശൃംഗാരരസം...