നമ്മുടെയിടയിൽ നിന്നൊരു കാമൻ
നേതാവായി,-ട്ടെമ്മെല്ലേയായ്
എങ്ങോപോയിട്ടൊരുനാൾ വന്നൂ
എഴുനിലമാളിക ഓപ്പൺ ചെയ്യാൻ
തന്റേതായൊരു സൌധത്തിൽച്ചില
തന്റേടികളും വന്നു നിരങ്ങി....
പിന്നെയിലക്ഷൻ വന്നൊരു നേരം
മിന്നലുപോലവൻ എം പീ യായി
മുന്നണിപൊക്കിപ്പയ്യനെ ഡൽഹീൽ
മന്നവനാക്കീ കൊടിയതു തൂക്കീ.
പോളിറ്റിക്സവനറിയില്ലെങ്കിലും
പീ ഏ യൻപതുഡിഗ്രിക്കാരും....
------------------------------------------------
ഒരുനാളന്തിമയങ്ങുന്ന നേരത്തു പീയൂൺ
ഇരുകാതിലുമോതി “വന്നിട്ടുണ്ടൊരു കിളി
കൂട്ടിഞാൻ വരാം പക്ഷേ, കൂട്ടണം ചെലവേറെ
കിട്ടണമവൾക്കൊരു ഫ്ലാറ്റിന്റെയോണർഷിപ്പും
കൂട്ടണം ജോലിക്കായിട്ടവളേം ഭർത്താവിനേം
വീട്ടിലെനിക്കുപോകാൻ സ്കൂട്ടറൊന്നിന്നു വേണം....”
“നോ പ്രോബ്ല“മെന്നു ചൊല്ലീ ക്ഷണിച്ചാ പെൺകിളിയെ
വെപ്രാളമില്ലാതവൾ വന്നങ്ങു കിടപ്പായി...
പീയൂണങ്ങിറങ്ങിപ്പോയ് കതകടയ്ക്കും മുൻപേ
പാന്റഴിക്കുമ്പോൾ,അവളർദ്ധനഗ്നയായ്ത്തീർന്നു....
തിടുക്കം കാട്ടീവണ്ടി നാലഞ്ചു സ്റ്റേഷൻ കഴി-
ഞ്ഞുടനേ പീയൂൺ തലകാട്ടിപ്പറഞ്ഞു മെല്ലെ
“പണ്ടത്തെയൊരു സ്ഥിരം കസ്റ്റമർ പുറത്തിരി-
പ്പുണ്ട,തിക്രോധമിരിപ്പുള്ളിൽ സൂക്ഷിക്കണം...”
ആരെന്നു നോക്കീ യെം പി തന്മുഖം കണ്ടക്ഷണം
പോരിന്നു പോരുമ്പോലെ ചാടിവീണംബുജാക്ഷി
“പണ്ടു താൻ ചെയ്തോരെഗ്രിമെന്റിന്റെ കോപ്പിയിതാ
ഉണ്ടായതില്ലായെനിക്കൊന്നുമേയിന്നുവരെ
ഇന്നു ഞാൻ വാങ്ങിയിട്ടേ പോകൂ...”യെന്നുര ചെയ്തി-
ട്ടുന്നമായകത്തേയ്ക്കു നോക്കിയാൾ മദിരാക്ഷി.
അന്നം പോലഴകോടെ നിൽക്കുന്ന മേനികണ്ടി-
“ട്ടയ്യയ്യോ പൊന്നുമോളേ,നീയെന്നെ ചതിച്ചുവോ...”
വിലപിച്ചാളന്നേരം; സാരിയെടുത്തുചുറ്റി
എലിയെപ്പോലെ ചാടിയോടിനാൻ പയ്യനപ്പോൾ...
ബോധമേയില്ലാചഞ്ചലാക്ഷി വീണി,ക്ഷിതിയിൽ
ബാധപോൽ ക്യാമറകൾ മിന്നുന്നുണ്ടൊളിപാറി...
അപ്പോഴും കേൾക്കാം പുറത്തേഴെട്ടു ചെന്നായകൾ
‘ എം പീ സ്സാർ കീജേ...,യെന്ന ഓരിയി,ട്ടാടിയാടി...
...........................................
10 comments:
അപ്പോഴും കേൾക്കാം പുറത്തേഴെട്ടു ചെന്നായകൾ
‘ എം പീ സ്സാർ കീജേ...,യെന്ന ഓരിയി,ട്ടാടിയാടി...
എന്നീട്ടും...
പുറത്ത് ചെന്നായ്ക്കള്‍ ...
എംപി സാര്‍ക്ക് കീ ജയ് വിളികള്‍..
ഭാവുകങ്ങള്‍.
കീ ജയ്..കീ ജയ്
കീ ജയ്..കീ ജയ്
കീ ജയ്..കീ ജയ്
പൊതുജനം കഴുതകൾ, പിന്നെയെന്ത് പറയാനാ,,
നന്ദി പട്ടേപ്പാടം,ഈ വിളികൾ പ്രവാസികൾക്കാവട്ടെ...ഒഴാക്കൻ>ഒന്നുകൂടി ഉച്ചത്തിൽ...പക്ഷേ,ആടരുത്. ഫൈസൽ> കീ ജയ് വിളികൾ യോഗ്യതയുള്ളവർക്കുവേണ്ടി മാത്രമാകട്ടെ നന്ദി. mini> നമ്മളിതൊക്കെ എത്ര നാളായി പറയുന്നു ടീച്ചറേ,ഇനിയെങ്കിലും കഴുതകൾ കുതിരകളാകുമോ..?
ഒന്നും മനസ്സിലായില്ല
HAINA :> ജോലിത്തിരക്കും ഒരു വാരഫലശ്രമവും മൂലം നന്ദി പറയാൻ താമസിച്ചുപോയി, ക്ഷമിക്കുമല്ലോ. ഇനി കൃത്യമായും ശ്രദ്ധിക്കുന്നതാണ്,വളരെ നന്ദിയുണ്ട്...വീണ്ടും കാണാം...
വി എ നമ്മുടെ നാറിയ പൊളിറ്റിക്സിനെ കളിയാക്കുമ്പോൾ തന്നെ പെണ്ണിന്റെ മാനത്തിന്റെ വില കൂടി കണക്കാക്കണം. എം.പി.യെ കളിയാക്കുന്ന തിരക്കിൽ കൂടുതൽ പരിക്ക് പറ്റിയത് പാവം പെണ്ണിനാണ് കേട്ടോ. സറ്റയർ എനിക്കിഷ്ടമായി. സെക്സിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു.
ഹൂ ഈസ് ദാറ്റ് എം.പി?
Post a Comment