Friday, July 8, 2011

‘ കുചക്ഷീരബലം ’

‘ക്ഷീരബല’ എന്ന പേരിൽ എണ്ണയും തൈലവും ഉണ്ടാക്കിയെടുക്കാം.  കുറുന്തോട്ടിവേര് പാലിൽ അരച്ചുചേർത്ത് തിളപ്പിച്ച്, പത്ത് ആവർത്തി മുതൽ നൂറ്റിയൊന്ന് ആവർത്തിവരെ കാച്ചിക്കുറുക്കിയെടുക്കുന്ന എണ്ണ സേവിക്കുകയും, തൈലം പുറമേ പുരട്ടുകയും ചെയ്യുന്നത് വാതരോഗം ഇല്ലാതാക്കാൻ  അത്യുത്തമം.
 
    പക്ഷേ, ഇവിടെ അതല്ല ചിന്തനീയം, ‘ ക്ഷീരബലം ’ ആണ്. അതായത് പാലിന്റെ ശക്തി, പാലിന്റെ ഗുണം എന്നൊക്കെ സാരം.  പാല് പല തരത്തിലും വിധത്തിലും കിട്ടുമെങ്കിലും കുടിക്കാ‍ൻ ഉത്തമമായത് വളരെ കുറച്ചേയുള്ളൂ.  അതിൽത്തന്നെ വളരെ ശ്രേഷ്ഠമായതും ദിവ്യവും അമൃതസമവുമായത് ഒന്നേയുള്ളൂ - അത് ‘സ്തനക്ഷീരം’ മാത്രമാണ്.
   ‘ അമ്മമാരിൽനിന്നും കിട്ടേണ്ടുന്ന ‘മുലപ്പാലി’ന്റെ കുറവുമൂലം, രോഗികളായും രോഗപ്രതിരോധശക്തിയില്ലായ്മയാലും ലക്ഷക്കണക്കിന് കുട്ടികൾ മരണപ്പെടുന്നു......’ പറയുന്നത് ഞാനല്ല, പത്രമാസികകളിലും വാരികകളിലും സ്ഥിരമായി വരുന്ന വാർത്തകളിലൊന്നാണ്.
  മറ്റ് ഏത് രോഗകാരണങ്ങളേയും ആർക്കും തടഞ്ഞുനിർത്താം. പക്ഷേ, കുട്ടികളുടെ ഈ ദുരന്താവസ്ഥ മാറ്റിയെടുക്കാൻ നല്ല മാതൃഹൃദയമുള്ളവർക്കേ കഴിയൂ, അഥവാ നല്ല ഹൃദയമുള്ള മാതാക്കൾക്കേ കഴിയൂ. ( രണ്ടിനും അർത്ഥം രണ്ട്. മാതൃഹൃദയം പ്രസവിച്ച എല്ലാ സ്ത്രീകൾക്കും ഉണ്ട്. അവരിൽ സഹൃദയമാതാക്കൾ മുക്കാൽ ശതമാനമേ വരൂ.  അതിൽത്തന്നെ പാറ്റിക്കൊഴിച്ചെടുത്താൽ കിട്ടുന്ന പതിരുമാതാക്കളാണ് കുട്ടികളോട് ഈ ക്രൂരത കാട്ടുന്നത്. )

  മാറിലെ നിറകുടങ്ങളിൽനിന്ന് അനർഗ്ഗളമായി പ്രവഹിക്കുന്ന ഈ ‘അമൃതക്ഷീരം’, ഒരു മൂന്നു വയസ്സുവരെയെങ്കിലും കുട്ടികളെ കുടിപ്പിച്ചാൽ  പെണ്ണുങ്ങൾക്ക് എന്താണ് നഷ്ടം?  

   പ്രസവം വരെയേ യൌവ്വനം നിലനിൽക്കൂ  എന്ന നീതിവാക്യത്തെ പേടിച്ചാണോ? എങ്കിൽ ‘ഗണമുഖ്യന്തു നാരീണാം’ എന്നും അതിൽ പറഞ്ഞിട്ടുള്ള പ്രകാരം കുഞ്ഞുങ്ങൾക്ക് ശരീരപുഷ്ടിയുണ്ടാക്കാനുള്ള  ‘ഗുണബുദ്ധി’  സ്ത്രീയെന്ന ചഞ്ചലകളേബരകൾക്ക് ഉണ്ടാവേണ്ടതല്ലേ? ഇനി നിറകുംഭങ്ങൾ ചാഞ്ഞുവലിഞ്ഞു തൂങ്ങിപ്പോകുമോയെന്ന ഭയമാണോ? എങ്കിൽ അതിന്, തരളമേനികളായ കുഞ്ഞുങ്ങളെന്തുവേണ്ടൂ?  അതിൽ പിടിച്ചുകശക്കി വലിച്ചുതൂങ്ങുന്ന ഭർത്താവിനോടു പറഞ്ഞാൽ പോരേ, അങ്ങനെ ചെയ്യരുതെന്ന്?

  ‘...കൃഷ്ണനെ മടിയിലിരുത്തി മുലപ്പാൽ കൊടുത്തുകൊണ്ടിരിക്കെയാണ്, താരകാസുരന്റെ പുത്രൻ തൃണാവർത്തൻ എന്ന അസുരൻ കുട്ടിയെ കൊല്ലാനായി പൊക്കിയെടുത്തുകൊണ്ടുപോയത്....’

‘....നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും, നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും....’ ഏദൻ തോട്ടത്തിൽ വച്ച്  യഹോവ ഇങ്ങനെ പറഞ്ഞപ്പോൾ,  ‘മൂന്നുനാലുവയസ്സുവരെ ആ കുഞ്ഞുങ്ങൾക്ക് നീ നിർബന്ധമായും മുലപ്പാല് കൊടുത്തിരിക്കണം’ എന്നുകൂടി ആജ്ഞാപിച്ചില്ലല്ലോ എന്റെ കർത്താവേ!!!! ( ‘ഹവ്വ’ ആദ്യം കായേനെ പ്രസവിച്ചു. പിന്നീട് കായേന്റെ സഹോദരൻ  ആബേലിനെ പ്രസവിച്ചു. യൌവ്വനത്തിലെത്തിയശേഷം അവർ കൃഷിയും ആടുവളർത്തലും ആരംഭിച്ചു.........’)

  ആദ്യവികാരിയെന്ന് വിശേഷിപ്പിക്കാവുന്ന വിശുദ്ധനായ ‘സാമുവലി’നെ പ്രസവിച്ച സഹൃദയമാതാവാണ്  ‘ഹന്നാ’. വർഷംതോറും കർത്താവിനുവേണ്ടി ബലിയർപ്പിക്കാനും നേർച്ച നിറവേറ്റാനുമായി ഭർത്താവായ ‘എല്ക്കാന’ പോകുമ്പോൾ,  ‘കുട്ടിയുടെ മുലകുടി മാറിയിട്ടേ അതിനൊക്കെ വരുന്നുള്ളൂ’യെന്ന് തീരുമാനിച്ചുപറയുകയും  എല്ക്കാനയെക്കൊണ്ട് അതംഗീകരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആ മാതാവ്.

  ‘...ഹെബ്രായസ്ത്രീ പ്രസവിച്ച് മൂന്നുമാസമായപ്പോൾ കുട്ടിയെ ഒരു പേടകത്തിലാക്കി നൈൽനദിയിൽ ഒഴുക്കിവിട്ടു. ഫറവോയുടെ പുത്രി ആ ശിശുവിനെ തന്റെ പുത്രനായി കിട്ടുന്നതിന്, ശിശുവിന്റെ അമ്മയെത്തന്നെ ശമ്പളം കൊടുത്ത്  മുലയൂട്ടി വളർത്താനേല്പിച്ചു. ശിശു വളർന്നപ്പോൾ അവനെ ഫറവോയുടെ പുത്രിയെ തിരിച്ചേല്പിക്കുകയും അവൾ അവന് ‘ മോശ’ എന്ന് പേരിടുകയും ചെയ്തു.......’

 അക്കാലത്ത് പത്നിമാരുടെ കൂടെ ഉപപത്നിമാരും ദാസിമാരും ധാരാളമുണ്ടായിരുന്നു പാലുകൊടുക്കാൻ. അങ്ങനെയുള്ള തലമുറകളിൽ മഹാന്മാരും പ്രശസ്തരുമായ സന്തതികളാണ് ജനിച്ചുവളർന്നിട്ടുള്ളത്. അന്ന് കൊങ്കത്തടങ്ങളിലെ പാലിന് ക്ഷാമമുണ്ടായിരുന്നില്ലായെന്ന് വ്യക്തം.
പൊതുവേയുള്ള പാലിന്റെ ശക്തി വളരെ വിശിഷ്ടമാണല്ലോ. കാരണം അതാവാം, ഭൂമിയുടെ മുക്കാൽഭാഗവും മൂടിക്കിടക്കുന്ന ഉപ്പുവെള്ളത്തിലൊന്നും തൊടാതെ, അജ്ഞാതമായ ‘പാൽക്കടലിൽ’ത്തന്നെ ഭഗവാൻ പള്ളികൊണ്ട്, ‘ക്ഷീരസാഗരശയന’നെന്ന് സ്തുതിക്കപ്പെട്ട് സ്ഥിതിസ്ഥാപിച്ചരുളുന്നത്.

 കുറേ പാലിൽനിന്നും തൈരും വെണ്ണയും നെയ്യുമൊക്കെ കടഞ്ഞുകിട്ടുന്നത് സർവ്വപ്രധാനം. അപ്പോൾ ‘പാലാഴി’തന്നെ കടഞ്ഞാൽ തീർച്ചയായും സാക്ഷാൽ ‘അമൃത്’ കിട്ടുമെന്നത് അതിപ്രധാനം.
‘എ’ മുതൽ ‘ഇസെഡ്’ വരെയുള്ള പല അക്ഷരങ്ങളും വിറ്റാമിനുകളെന്ന പേരിൽ  കുചക്ഷീരത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ‘എ’ മുതൽ ‘ഇസെഡ്’ വരെയുള്ളതിലെ എല്ലാ ഡോക്ടറന്മാരും തെളിയിച്ചിട്ടുണ്ട്. അത്രയേറെയാണ് പ്രസ്തുത പാലിന്റെ മഹത്വം.

 മുലയൂട്ടലിന്റെ മഹത്വം മാതാവ് മഹനീയമാക്കണം. അതിനുവേണ്ടിത്തന്നെയാണ്  ദൈവം രണ്ടു പാൽക്കുടങ്ങൾ തന്നിട്ടുള്ളത്.  ഒന്നോ ഒന്നരയോ വർഷവ്യത്യാസത്തിൽ കൃത്യമായി പ്രസവിക്കുന്ന സ്ത്രീകളെപ്പറ്റിയോർക്കുമ്പോൾ,  പാലിനുവേണ്ടി പരതിപ്പരിശ്രമിക്കുന്ന കുട്ടികൾക്ക് ഈയുള്ള രണ്ടെണ്ണംകൊണ്ട് എന്താകാനാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്.  വളർത്തുമൃഗങ്ങളിൽ പലതിനും നാലും ആറും  സ്തനക്കാമ്പുകൾ കൊടുത്ത സ്ഥിതിക്ക്,  സ്ത്രീയെ സൃഷ്ടിച്ചപ്പോൾ ഭാവിയിലെ പാൽക്ഷാമത്തെക്കരുതി  അഞ്ചെണ്ണമെങ്കിലും വച്ചുപിടിപ്പിക്കാൻ കർത്താവിനു തോന്നാഞ്ഞത് കഷ്ടംതന്നെ. (രണ്ടെണ്ണമായിട്ട് ഈ ഗതി, പിന്നല്ലേ അഞ്ച് !)

‘ മുലപ്പാൽ പ്രത്യേകം കവറുകളിലാക്കി വിപണിയിലെത്തിക്കുന്നതായി’ വാർത്ത. ബ്രിട്ടനിലാണ് വിപണനപദ്ധതി. കൊള്ളാം, കുഞ്ഞുങ്ങൾക്ക് യഥേഷ്ടം പാലു കൊടുക്കാത്ത ‘സൊസൈറ്റിത്തരുണി’കൾക്ക് പറ്റിയ പരിഹാരമാർഗ്ഗം!!! അല്ലെങ്കിലും ദുഷ്ടതയിൽനിന്നും ദുരന്തങ്ങളുണ്ടാവുന്നു എന്നത് എത്ര സത്യം.  ദുരന്തങ്ങളോ, ഇത്തരം സ്ത്രീകളിൽനിന്നും ഉണ്ടാകുന്നു എന്നത് മറ്റൊരു സത്യവും. അതിനാലാണ് പല ദുരന്തങ്ങൾക്കും പെണ്ണിന്റെ പേരുതന്നെ കൊടുക്കാൻ കാരണവും.  ‘എറ്റൌ’ എന്ന പേരിൽചെറിയ ഉച്ചാരണവ്യത്യാസത്തിലെ  കൊടുങ്കാറ്റിനുശേഷം ഭീകരമായ ചുഴലിക്കാറ്റിന്  ‘കത്രീന’ യെന്ന പേരല്ലാതെ മറ്റെന്തുചേരും?

 പ്രവാചകനായ സ്നാപകയോഹന്നാന്റെ ശിരസ്സ് ഛേദിപ്പിച്ച ദുരന്തക്കാരിയാണല്ലോ ‘സലോമി’.  എന്നാൽ അവൾക്കൊരു സഹോദരിയാകട്ടെയെന്നു കരുതിയാകാം,  ജലപ്രളയദുരന്തത്തിന്  ‘ സുനാമി’ തന്നെയിരിക്കട്ടെയെന്ന് നിരീക്ഷകർ തീരുമാനിച്ചത്.  ചൈനയിൽ  ‘ക്രോസ’ വന്നു വീശിവിളയാടി. അവളുടെ പിറകെ  ‘റീത്ത’ എന്ന ചുഴലിക്കാറ്റും ആടിത്തകർത്തു.  ഇനിയൊരിക്കലും ത്രേസ്യ, പട്രീഷ്യ, ലിഡിയ, വസന്ത, ലീല മുതലായ അപകടങ്ങൾ വരാതെയിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

 പണ്ടൊക്കെ  നരിസ്വഭാവമുള്ള  ‘ഒറ്റമുലച്ചി’ കളായ നാരികൾ രാത്രികാലങ്ങളിൽ സഞ്ചരിക്കാറുണ്ടെന്ന്, പറഞ്ഞുകേട്ടും വായിച്ചും ഓർമ്മയുണ്ട്.  അവളുമാരൊക്കെ പ്രസവിച്ചോ പാലുകൊടുത്തോ എന്നൊന്നും നമുക്കറിയില്ല.  ഒരുപക്ഷേ, കുരങ്ങിൽനിന്നും മനുഷ്യനിലേയ്ക്ക് വ്യതിയാനം വന്നപോലെ, മാറിലും  കുചയുഗളമായി മാറി, ബസ് സ്റ്റാന്റിലും  സ്റ്റേഷനുകളിലും മറ്റും രാത്രി പതുങ്ങിനിന്ന് ഇരകളെ പിടിക്കുന്ന നാണംകുണുങ്ങിനാരികൾ ‘അവരുടെ’ പിൻ തലമുറയാണോ എന്തോ!!!

ആട്, പശു, എരുമ, ഒട്ടകം എന്നീ നിർദ്ദോഷികളായ മൃഗങ്ങളിൽനിന്ന് നാം പാല് കറന്നെടുക്കാറുണ്ട്. അത് വിശ്വസിച്ച് കുടിക്കാം. അവയുടെ സ്വഭാവമനുസരിച്ച ഗുണഗണങ്ങൾ പാലിനുമുണ്ടാവും.  ആടിന്റെ പാല്  ഉദരരോഗശമനത്തിനുതകും. പശുവിൻപാൽ  ബലം, ഉണ്മേഷം, രക്തവർദ്ധന, മേനിയഴക് എന്നിവ വർദ്ധിപ്പിക്കുന്നു.  എരുമപ്പാലിൽ ധാരാളം വെള്ളം ചേർത്ത് ലാഭം കൂട്ടാമെന്നും  എരുമയെപ്പോലെ സ്വകുടുംബം പോഷിപ്പിക്കാനും  സാധിക്കുമെന്ന് പരിചയമുള്ള ഭക്ഷണശാലക്കാർ പറയുന്നു.  പാവപ്പെട്ട ഒട്ടകത്തിന്റെ  ക്ഷീരബലം അറബികളുടെ തലച്ചോറിലെത്തുന്നില്ലെങ്കിലും,  ഒട്ടകത്തെപ്പോലെ ശരീരപുഷ്ടിയും വർദ്ധിതവീര്യവും നാൾക്കുനാൾ കൂടുന്നുണ്ടത്രെ. എന്നാൽ‌പ്പിന്നെ എന്തുകൊണ്ട് അവകളെക്കാൾ  കൊഴുപ്പും കടുപ്പവുമുള്ള  ആനയുടെ പാൽ ഉപയോഗിക്കാൻ ആരും തയ്യാറാകുന്നില്ല,  ഒരു ഡോക്ടറും നിർദ്ദേശിക്കുന്നില്ല.?  അവിടെ ക്ഷീരബലമല്ല കാരണം, പേടിയാണ്. രാവിലെ ഒരു വലിയ പാത്രവുമെടുത്ത് കറന്നെടുക്കാനായി ആനയുടെ കാലിടകളിൽ പോയി ഒന്നിരുന്നു നോക്കിയേ, വിവരമറിയും.

അപ്പോൾ, പറഞ്ഞുവന്നത്  ‘മുലപ്പാലുകച്ചവട’ത്തിന്റെ സാദ്ധ്യതയെപ്പറ്റിയാണല്ലൊ.  നമ്മുടെ നാട്ടിൽ പാൽ വിതരണകേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും ‘ക്ഷീരോല്പാദന സഹകരണ സംഘം’ ആണ് പ്രധാനപ്പെട്ടത്. ആ പേരിൽത്തന്നെ അവരുടെ ഉദ്ദേശത്തിനു നിരക്കാത്ത ഒരു വസ്തുതയുണ്ട്. ‘ഉല്പാദനം’ സത്യത്തിൽ പശുവിനെ വളർത്തി കറന്നെടുക്കുന്നവരാണ്. അപ്പോൾ പുതിയ പാൽ വിപണിക്ക് യോജിച്ച പേരുവേണം കൊടുക്കാൻ.

 നമ്മുടെ ഭരണഘടനയിലെ പല നല്ല നിയമവശങ്ങളും ബ്രിട്ടനുൾപ്പെടെ പല രാജ്യങ്ങളും പകർത്തിയിട്ടുണ്ട്. അതിനാൽ നമ്മുടെ ഇൻഡ്യൻ ശൈലിയിൽ ഒന്നു സംഘടിപ്പിച്ചുനോക്കാം.
 മലയാളികൾക്കുകൂടി ദേഹമനക്കാതെ ശമ്പളം വാങ്ങാവുന്ന ഒരു പ്രസ്ഥാനമാണ് ഉദ്ദേശം,  സർക്കാർജോലിപോലെ. ‘മുലപ്പാൽ സംഭരണ വിതരണ കേന്ദ്രം’ എന്നാവണം പേര്,  അന്വർത്ഥമായിരിക്കുകയും ചെയ്യും. അവിടെ ബിലാത്തിയിലുള്ള  ശ്രീ. മുരളീ മുകുന്ദന്റെ സഹകരണവും സേവനവും ശമ്പളം കൊടുത്ത് നേടുകയും ചെയ്യാം.

തമിഴ്നാട്ടിലും മറ്റും പശുക്കളേയും എരുമകളേയും കടകളുടെ മുന്നിൽ കൊണ്ടുവന്നു കെട്ടി, അവകളുടെ ഉടമസ്ഥർതന്നെ  കടക്കാരൻ കൊടുക്കുന്ന പാത്രത്തിൽ കറന്നെടുത്തു നൽകുകയാണ് പതിവ്.  രാവിലേയും വൈകുന്നേരവും ഇങ്ങനെ അനവരതം ആവർത്തിക്കുന്നു.  അതേ പാലുതന്നെ  പാത്രവുമായി നിൽക്കുന്ന നമുക്ക് ഒട്ടും വെള്ളം ചേർക്കാതെ ഒഴിച്ചുതരും,  അവിടെ വിശ്വാസയോഗ്യം പ്രധാനം. കാരണം, ഒരുകുപ്പി പാലിൽ നാലിരട്ടി കലക്കവെള്ളം വീണ്ടും കലക്കി  അഞ്ചുകുപ്പി പാലിന്റെ വില വാങ്ങുന്ന നമ്മുടെ നാടൻ സമ്പ്രദായം, കുറഞ്ഞ കുറേ പൊടികൂടി ചേർത്ത് പരിഷ്കരിക്കേണ്ടിയിരിക്കുന്നു.

മായവും മറിമായവും കാണിക്കാൻ പറ്റിയ ധാരാളം കുരുട്ടുവിദ്യകളും,  അതിനെ പ്രതിരോധിക്കാനുള്ള നല്ല ഉപായങ്ങളും മാറിലെ ‘ക്ഷീരസംഭരണി’യിലെപ്പോലെ മനസ്സിൽ നിറഞ്ഞുവരുന്നു. അതങ്ങോട്ടു കറന്നുവിടാൻ  സ്ഥലകാലബോധം അനുവദിക്കാത്തതിനാൽ,  ബാക്കി ഇനിയൊരവസരത്തിലാകാം....

21 comments:

ajith said...

വി.എ, എന്തായാലും ബ്രിട്ടനിലെ പുതിയ ഐഡിയ കൊള്ളാം. പക്ഷെ കേരളത്തില്‍, അല്ലെങ്കില്‍ വേണ്ട ഇന്‍ഡ്യയില്‍ സ്കോപ്പില്ല. കാരണം അതിലും മായം ചേര്‍ക്കും

(പിന്നെ രണ്ട് മാസം മുമ്പ് നാമൂസിന്റെ പോസ്റ്റില്‍ ഇതുപോലെ ഒരു വിഷയത്തെപ്പറ്റി എഴുതിയപ്പോള്‍ അങ്ങിനെ കുഞ്ഞുങ്ങള്‍ക്ക് സ്തന്യം കൊടുക്കാത്ത സ്ത്രീകള്‍ വളരെ അപൂര്‍വം എന്നാണ് പൊതു അഭിപ്രായം ഉരുത്തിരിഞ്ഞത്.)

അനില്‍@ബ്ലോഗ് // anil said...

:)

പട്ടേപ്പാടം റാംജി said...

ഇനി ആനയെ ഒന്ന് കറന്നു നോക്കണം.
എന്ത് സംഭവിക്കും എന്നറിയാമല്ലോ.
അല്ലോള്‍ അതാണ്‌ മുലപ്പാല്‍ പുരാണം അല്ലെ?

വി.എ || V.A said...

ശ്രീ.അജിത് > മായം ചേർക്കുന്നത് കണ്ടുപിടിച്ച് നാം പ്രതിരോധിക്കണമല്ലോ. ഇത്തരം സ്ത്രീകളല്ല കുറവ്, ഭൂരിപക്ഷം പേരും കുട്ടിക്കു കൊടുക്കുന്ന കാലയളവ് കുറയ്ക്കുന്നു. നമ്മുടെ പാർശ്വസമൂഹത്തെ ഒന്നു ശ്രദ്ധിക്കൂ, കുഞ്ഞിന്റെ ഒരുവയസ്സിനുള്ളിൽ ‘ചെന്ന്യായ’വും ‘കാഞ്ഞിരയെണ്ണ’യും കാമ്പുകളിൽ തേച്ച് മുലകുടി നിർത്തി, ജോലിക്കുപോകുന്ന കാഴ്ച്ച നിരവധിയുണ്ട്. ഞാൻ ആരേയും കുറ്റപ്പെടുത്തുകയല്ല, ആരുടേയും മനസ്സിനെ പോറലേൽ‌പ്പിക്കുകയുമല്ല, സാഹചര്യം അങ്ങനെയാകാം. പക്ഷേ, ശൈശവാവസ്ഥയിലെ ഈ കുറവ് ഓർത്തപ്പോൾ ഒന്നു കുറിച്ചുസൂചിപ്പിച്ചു എന്നുമാത്രം. വന്നു പ്രോത്സാഹിപ്പിച്ചതിന് വളരെവളരെ നന്ദിയുണ്ട്. ശ്രീ.അനിൽ >ജയിലിൽക്കിടന്നാണോ വായിച്ചുചിരിച്ചത്, ഭംഗിയായി. വളരെ നന്ദി. ശ്രീ. റാംജി > ഒറ്റവാക്കിൽ ഉത്തരം കൊടുത്തിട്ടുണ്ട്, ‘വിവരമറിയും’. പുരാണം എഴുതിയാൽ ഇനിയും ധാരാളമുണ്ട്. എന്തിനാ വെറുതേ........നന്ദി മാഷേ, വളരെ നന്ദി. കുഞ്ഞുങ്ങൾക്ക് യഥേഷ്ടം പാല് കൊടുക്കാത്ത അഭിരമ്യഅമ്മമാരെയാണ് ഇവിടെ ഉദ്ദേശിച്ചത്. അങ്ങനെയല്ലാത്ത സർവ്വംസഹയായ, സഹൃദയരായ നല്ല അമ്മമാരേ, നിങ്ങൾക്ക് എന്റെ കൂപ്പുകൈ.......

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെത്തെ ഈ പാലുകമ്പനിയിലെ ഉൽ‌പ്പാദനധേനുക്കൾ ഭൂരിഭാഗവും സ്ഥിരം പെറ്റുകൂട്ടുന്ന ഏഷ്യൻ വംശജക്കളായ തരുണികളാണ് കേട്ടൊ ഭായ്
പിന്നെ ആ പ്രൊഫൈലും ഇഷ്ട്ടായിട്ടാ‍ാ..

Pushpamgadan Kechery said...

ee paripadi kollamallo!
hihihi...
asamsakal...

sulekha said...

മനുഷ്യന്‍ കണ്ടു പിടിച്ച attevum മോശമായ ഒന്നാണ് നിപ്പിളും കുപ്പിയും.പ്ലാസ്റ്റിക്‌ thinnukondanu നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. പലമാതിരി പ്രശ്നങ്ങളുടെ പേര് പറഞ്ഞാണല്ലോ ആ സമ്പ്രദായം naatu നടപ്പായത്.പിന്നെ ഒന്ന് കൂടി ഓരോ ജീവിയുടെയും പാല്‍ അതിന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ്.അവര്കെ അത് ദഹിക്കൂ അഥവാ അതിലെ പോഷക മൂല്യം ശരീരത്തില്‍ പിടിക്കില്ല.ചുരുക്കത്തില്‍ നമ്മള്‍ മറ്റു ജീവികളുടെ പാല്‍ കുടിക്കുന്നതിനു പ്രയോജനം നഹി .അപ്പൊ നമ്മള്‍ ഇത്രേ വര്ഷം കുടിച്ചിട്ട് നമ്മള്‍ വളര്ന്നല്ലോ വണ്ണം വെച്ചല്ലോ എന്നൊക്കെ ചോദിച്ചാല്‍ ഉത്ടരം ഉണ്ട് .വിശ്വാസം അതല്ലേ എല്ലാം .പണ്ട് ആരോ പറഞ്ഞിട്ടുണ്ട് എല്ലാ കാലത്തും ഇണ ചേരുകയും വളര്‍ന്നതിനു ശേഷവും പാല്‍ കുടിക്കുകയും ചെയ്യുന്ന ഏക ജീവിയാണ് മനുഷ്യന്‍ എന്ന് .(ഈ വിഷയത്തില്‍ ഒക്കെ കമെന്റ് പറയത്തക്ക പ്രായം നമുക്കായോ എന്നൊരാശങ്ക baaki )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

" ‘മുലപ്പാൽ സംഭരണ വിതരണ കേന്ദ്രം’ എന്നാവണം പേര്, അന്വർത്ഥമായിരിക്കുകയും ചെയ്യും. അവിടെ ബിലാത്തിയിലുള്ള ശ്രീ. മുരളീ മുകുന്ദന്റെ സഹകരണവും സേവനവും ശമ്പളം കൊടുത്ത് നേടുകയും ചെയ്യാം.

തമിഴ്നാട്ടിലും മറ്റും പശുക്കളേയും എരുമകളേയും കടകളുടെ മുന്നിൽ കൊണ്ടുവന്നു കെട്ടി, അവകളുടെ ഉടമസ്ഥർതന്നെ കടക്കാരൻ കൊടുക്കുന്ന പാത്രത്തിൽ കറന്നെടുത്തു നൽകുകയാണ് പതിവ്.
"

ആവശ്യക്കാര്‍ പാത്രവുമായി കാത്തു നില്‍ക്കാണൊ?
നേരിട്ടങ്ങു ഉപയോഗിച്ചാലോ?

ഞാന്‍ ഓടി :)

Lipi Ranju said...

കുറച്ചു നാള്‍ മുന്‍പ് ഇതുപോലെ നാമൂസിന്റെ ഒരു പോസ്റ്റ് വായിച്ചത് ഓര്‍ക്കുന്നു... ഇവിടെ ഇപ്പൊ ഒന്നും പറയാനില്ല ... പറഞ്ഞിട്ട് കാര്യവും ഇല്ല !

Hashiq said...

മുലപ്പാലില്‍ നിന്നും ഐസ്ക്രീം ഉണ്ടാകി വില്‍ക്കുന്ന വാര്‍ത്ത ഈയിടെ ഒരു ചാനലിലെ കൌതുകലോകത്തില്‍ കണ്ടു. നമ്മുടെ നാട്ടില്‍ അല്ല കേട്ടോ .........

വി.എ || V.A said...

ശ്രീ.മുരളീമുകുന്ദൻ > സ്ഥിരപ്രസവക്കാരികളെയാണ് ഞാനും ഉദ്ദേശിച്ചത്. ഇങ്ങനെയൊരു സ്ഥാപനം അവിടെ തുടങ്ങിയാൽ, എനിക്കും ഒരു ജോലി തരപ്പെടുത്താമല്ലോയെന്ന്..... ഇനിയും ‘അജ്ഞാതനാ’വരുതല്ലോ, താങ്കളുടെ ഫോൺ നമ്പർ ഒന്നു തരുമോ സുഹൃത്തേ..വളരെവളരെ നന്ദി. ശ്രീ.പുഷ്പങ്ങാട് > ഇപ്പോൾ താങ്കളുടെ തത്വചിന്താത്മകമായ എഴുത്തൊന്നും കാണുന്നില്ലല്ലോ. അപ്പൊ നമുക്കും ഒന്നു സംഘടിപ്പിച്ചുനോക്കാം, അല്ലേ? നന്ദി സുഹൃത്തേ, ഇനിയും കാണാം. ശ്രീ.സുലേഖ> ഇനി ഭാവിപരിപാടികൾ നമുക്ക് ആസൂത്രണം ചെയ്യാം, എന്താ? നല്ല കാര്യങ്ങൾ താങ്കൾ പറഞ്ഞിരിക്കുന്നു. കുറേ നാൾകൂടി ഇപ്പോൾ വന്നതിന് വളരെ വളരെ നന്ദി. ശ്രീ. ഡോക്ടർജി > ഓടരുതേ, ഒന്നു നിൽക്കണേ. ‘സംഗതി’ കവറിലാക്കിയാണ് വിതരണം, അതൊന്നാരംഭിച്ചോട്ടെ, മാസത്തിലൊരു കവർ താങ്കൾക്ക് ‘ഫ്രീ’യായി എത്തിച്ചുതരും. നേരിട്ടുള്ള ഉപയോഗം മനസ്സിലിരിക്കട്ടെ!! പ്രോത്സാഹനത്തിന് വളരെ നന്ദിയുണ്ട് മാഷെ. ശ്രീ. ലിപി രഞ്ജു > കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാൻ മടിക്കുന്ന സ്ത്രീമണികളോട് നിങ്ങൾ സഹമണികൾ വേണം പറഞ്ഞുപദേശിക്കാൻ. കുപ്പിപ്പാലിന്റെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരം. ‘നാമൂസി’ന്റെ പോസ്റ്റ്, ഏത് ബ്ലോഗാണെന്നറിയില്ല, സമയമുള്ളപ്പോൾ ഒന്നു കുറിച്ചേക്കണേ. വന്നതിന് വളരെ വളരെ നന്ദിയുണ്ട്. ശ്രീ. ഹാഷിക്ക് > ഐസ് ക്രീം വാർത്തയും നല്ലത്. നമ്മുടെ വില്പനകേന്ദ്രത്തിൽ അതും ഉണ്ടാക്കാനുള്ള ഉദ്ദേശമുണ്ട്. താങ്കളുടെ സഹകരണവും ഉണ്ടാവണേ. താങ്കളുടെ സ്വന്തം ബ്ലോഗ് കാണുന്നില്ലല്ലോ സുഹൃത്തേ, അറിയിക്കണേ. നന്ദി ഏറെയുണ്ട്. എന്റെ ബ്ലോഗുലകത്തിൽ വന്ന് സഹകരിച്ച-പ്രോത്സാഹിപ്പിച്ച ഇനിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ സഹൃദയസുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ നന്ദിയും കൃതജ്ഞതയും, ഈ ഒന്നാം വർഷവേളയിൽ ഇവിടെ രേഖപ്പെടുത്താനേ അറിയൂ. എന്റെ ‘സ്ഥിരമുദ്ര‘യായ വി.എ.ആർട്സ് എന്ന ലോഗോയും മറ്റു സങ്കേതങ്ങളും ഉണ്ടാക്കിത്തന്ന്, എന്നെ ഈ ‘ബ്ലോഗാലയ’ത്തിലേയ്ക്ക് സാദരം ക്ഷണിച്ച് പ്രവേശിപ്പിച്ചത് സരസപ്രിയനായ ബ്ലോഗർ ‘രസികൻ’ ആണ്. അദ്ദേഹത്തിന് എന്റെ നിഷ്കളങ്കമായ, നിസ്സീമമായ ‘കൃതജ്ഞത’പ്രത്യേകമായി സമർപ്പിക്കുന്നു. എല്ലാ സ്നേഹിതർക്കും വീണ്ടും സ്വാഗതം..... വി. എ.

Prabhan Krishnan said...

...പരിപാടിയൊക്കെ കൊള്ളാം..വിജയിക്കും.ഒറ്റക്കുഴപ്പമേയുള്ളു.സ്തന ഉടമകളേക്കാള്‍..അവിടെ‘കറവ’ക്കാരായിരിക്കും കൂടുതല്‍...!അല്ലങ്കില്‍ത്തന്നെ ഇതിനൊന്നും മെഷീന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നേ..!
ചിന്തനീയമായ വിഷയം രസകരമായി അവതരിപ്പിച്ചത് ഇഷ്ട്ടപ്പെട്ടു..എന്റെ ആദ്യ വരവാണ്. വീണ്ടും കാണാം.
ഒത്തിരിയാശംസകള്‍...!!!

ചന്തു നായർ said...

മാറിലെ നിറകുടങ്ങളിൽനിന്ന് അനർഗ്ഗളമായി പ്രവഹിക്കുന്ന ഈ ‘അമൃതക്ഷീരം’, ഒരു മൂന്നു വയസ്സുവരെയെങ്കിലും കുട്ടികളെ കുടിപ്പിച്ചാൽ പെണ്ണുങ്ങൾക്ക് എന്താണ് നഷ്ടം? .... ഇനിയും വരട്ടേ ഇത്തരം ചിന്തകൾ ആശംസകൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴും ഓടി വന്ന് കുടിക്കുവാന്‍ പറ്റിയിരുന്നു ആദ്യമൊക്കെ പിന്നീട്‌ അമ്മ ഓടിച്ചു വിട്ടു തുടങ്ങി

അത്‌ അക്കാലം

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

മുരളീ മുകുന്ദന്‍ ബിലാത്തിപ്പട്ടണത്തിന് ഒരു ജോലി കൂടി ആയല്ലോ.

തൃശൂര്‍കാരന്‍ ..... said...

:-)

രമേശ്‌ അരൂര്‍ said...

ക്ഷീര പുരാണം രസകരവും വിജ്ഞാന പ്രദവും ആയി ..ഞാനും ആലോചിക്കാറുണ്ട് ആന പ്പാല്‍ എന്ത് കൊണ്ട് വിപണിയില്‍ വരുന്നില്ല ..കറക്കാനുള്ള ബുദ്ധിമുട്ടാണെന്ന് ഇപ്പോള്‍ അല്ലെ മനസിലായത് ! :)

വി.എ || V.A said...

ശ്രീ. പ്രഭൻ കൃഷ്ണൻ > ...കറന്നെടുക്കുന്ന ചെറിയ ഒരു യന്ത്രസംവിധാനം ഞാൻ നേരിൽക്കണ്ടു, മെഡിക്കൽ കോളേജിൽ. വന്നു പങ്കെടുത്തതിന് വളരെ നന്ദിപൂർവ്വം.... ശ്രീ. ചന്തു നായർ > താഴെ ഡോക്ടർജി പറഞ്ഞിരിക്കുന്നത് സത്യം. മാതാവിന്റെ കാരുണ്യത്താൽ, അഞ്ചുവയസ്സുവരെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ ഇപ്പോഴും ധാരാളമുണ്ട്. ബാക്കികൂടി സമയം കിട്ടുമ്പോൾ എഴുതുന്നുണ്ട്. വന്നതിൽ വളരെ നന്ദിയും, വരവേല്പുംനൽകുന്നു. ശ്രീ. ഡോക്ടർജി > ഞാനും എന്റെ രണ്ടു സഹോദരങ്ങളും അങ്ങനെതന്നെയായിരുന്നു എന്ന് അമ്മ പറയാറുണ്ട്. ദൈവപ്രസാദത്താൽ ഒരു രോഗവും ഗ്രസിക്കാതെ, അമ്മ ഇപ്പോഴും സുഖമായിരിക്കുന്നു, ഈ എൺപത്തിമൂന്നാം വയസ്സിലും. വളരെ വളരെ നന്ദി

ഒരു ദുബായിക്കാരന്‍ said...

വായിച്ചു...ആശംസകള്‍

grkaviyoor said...

നല്ല അറിയുകള്‍ തന്നതിന് നന്ദി