Wednesday, June 30, 2010

സമയമായി.....

അല്ലിമലർക്കാവിലെ ചെമ്പകപ്പൂവേ
നെല്ലിമരക്കൊമ്പിലെ കുഞ്ഞരിപ്രാവേ
നിങ്ങളറിഞ്ഞില്ലേ എന്മനോമോഹന-
ചെമ്പരത്തിപ്പൂവിരിഞ്ഞു-ഇന്നെൻ
ചെമ്പരത്തിപ്പൂവിരിഞ്ഞു.............
അല്ലിമലർ...

മായാത്ത മോഹങ്ങൾ പൂവണിഞ്ഞു
മാനത്തെ മേഘങ്ങൾ പുഞ്ചിരിച്ചു
മനം പകർന്നൊഴുകുമിന്നെൻ മാർത്തടത്തിലെ
മധുനുകരാൻ സമയമായി... മനസ്സിൽ
മദാലസ ലാസ്യമായി..........
അല്ലിമലർ...

താരിളം പാലകൾ പൂത്തുലഞ്ഞു
താലോല മാരുതൻ വീശിവന്നു
തങ്കവർണ്ണ പ്രഭയാർന്നൊരുന്മാദ മേനിയിൻ
തപസ്സിളക്കാൻ സമയമായി.... തനുവിൽ
തരളിത ഹർഷമായി..........

അല്ലിമലർ...

9 comments:

വി.എ || V.A said...

തങ്കവർണ്ണ പ്രഭയാർന്നൊരുന്മാദ മേനിയിൻ
തപസ്സിളക്കാൻ സമയമായി....

Abdulkader kodungallur said...

വി എ യുടെ ചെമ്പരത്തി പ്പുവിനോപ്പം വിരിഞ്ഞ വരികള്‍ക്ക് ചെമ്പകപ്പുവിന്റെ സൌരഭ്യവും
ചെന്താമര യുടെ ഭംഗിയുമുണ്ട്. നന്നായിരിക്കുന്നു.
വിരിഞ്ഞതല്ലേ യുള്ളൂ വി എ . പുതുക്കമാണ്, തിടുക്കം വേണ്ട , പതുക്കെ ......പതുക്കെ ..പതുക്കെ മതി.
വരൂ എന്റെ ബ്ലോഗില്‍ കഷായം കിട്ടും. http://akkotungallur.blogspot.com/

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

വി.എ || V.A said...

Abdulkader kodungallur : എന്റെ ബ്ലോഗിലെ ആദ്യ കമന്റിനു ഒത്തിരിയൊത്തിരി നന്ദിയുണ്ട് പോരായ്മകൾ നികത്താൻ ശ്രമിക്കാം

ശ്രീ ... നന്ദി

Sunil said...
This comment has been removed by the author.
Sunil said...

കൊള്ളാം മാഷെ, നല്ല വരികള്‍

വി.എ || V.A said...

പ്രിയ സുനിൽ:> വാരഫലത്തിന്റെ തിരക്കിൽ വായനയുടെ സമയം തികയാതെവന്നു.നന്ദി പറയാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. വളരെ നന്ദി....

എന്‍.ബി.സുരേഷ് said...

ലളിതഗാനമാണോ. സിനിമാഗാനവുമാക്കാം അല്ലേ.
അടിസ്ഥാനപരമായി നമ്മുടെ ഗാനരചയിതാക്കൽ നേരിടുന്ന ഒരു പ്രതിസന്ധി ഉണ്ടല്ലോ. തരള കാല്പനികതയും ഒളിപ്പിച്ചും തെളിച്ചുംവച്ച ലൈംഗികതയും. പരമ്പരാഗതമായ ആ നടപ്പുശീലത്തിൽ നിന്നും ഇതും രക്ഷപ്പെട്ടില്ല. അടുത്ത തവണ നോക്കാം അല്ലേ. അനുപല്ലവിയിൽ എവിടെയൊക്കെയോ എന്തൊക്കെയോ തകിടം മറിച്ചിലുകൾ.

ajith said...

ശൃംഗാരരസം...