Sunday, January 22, 2012

‘എന്റെ ’ലക്ഷ്മി’ക്ക്.....’

                                   
 വരിക  ‘ലക്ഷ്മീ’,യെന്നരികെ വീണ്ടും പു-
ഞ്ചിരിയുമായ്; അല്ലലകന്നുപോയിടും...

എരിയുമഗ്നിതൻ ഹസ്തങ്ങളിൽ തവ-
തിരുതനു,വാകെക്കരിഞ്ഞുതീരവേ
തിരിഞ്ഞതില്ലേതും, അറിഞ്ഞനേരം ഞാൻ
കരഞ്ഞുപോയ് കണ്ണീർക്കണങ്ങളോരാതെ...

തിരഞ്ഞു ഞാൻ നിന്റെയാത്മാവിനെയിഹ-
പരത്തിലും സ്വർഗ്ഗഗേഹത്തിലും നിത്യം
വിരഹവേദനാചകിതയായി എ-
ന്നരികിലുണ്ടാവുമെന്നാശ്വസിച്ചീടട്ടെ...

ചിരപരിചിതരല്ലെ,ന്നാലും ചിന്താ-
ഭാരം വെടിഞ്ഞാഗമിക്ക നീ ദേവതേ
പാരിൻ പ്രഭാപൂരമാർഗ്ഗം തെളിച്ചു മൺ-
ചിരാതുമായി ഞാൻ മുമ്പേ നടന്നിടാം...

നേരിലൊരിക്കലേ കാണാൻ കഴിഞ്ഞുള്ളൂ
ധീരമൊരുമാത്ര മാത്രം മൊഴിഞ്ഞുള്ളൂ
പോരാ, ചൊരിഞ്ഞാശ തീരുവോളം നമു-
ക്കിരുഗാത്രം, ഒറ്റ ഹൃദയമായിടാം...

ഇരുളിന്നകത്തളത്തിൽ ഒളിക്കാതെ-
വരിക; ശാന്തമാം മൽപ്രാണസാഗര-
ക്കരയിലെ സ്നേഹക്കുടിലിൻ തല്പത്തിൽ
‘ഒരല്പനേരം വന്നെന്നെ പുണരുക....’

30 comments:

വി.എ || V.A said...

വരിക ‘ലക്ഷ്മീ’,യെന്നരികെ വീണ്ടും പു-
ഞ്ചിരിയുമായ്; അല്ലലകന്നുപോയിടും...

മൻസൂർ അബ്ദു ചെറുവാടി said...

നല്ല വരികള്‍ വീ എ.
ലക്ഷ്മി വരട്ടെ, :)
ആശംസകള്‍

വീകെ said...

ആശംസകൾ...

Kalavallabhan said...

ഉദ്യാനലക്ഷ്മി ?

Unknown said...

‘എന്റെ ’ലക്ഷ്മിക്കുട്ടിക്ക് .....’എന്നാണു കുറച്ചു കൂടി ഉചിതം എന്ന് തോന്നുന്നു ...

ഇപ്പോഴും അനുരാഗം കാത്തുസൂക്ഷിക്കുന്ന ആ നല്ല മനസിന്‌ നമസ്കാരം ...
പിന്നെ കുറച്ചു കൂടി ലളിതവല്‍ക്കരിക്കമായിരുന്നു ..
കുറച്ചു കടുകട്ടിയാത് കൊണ്ടാവാം വായനക്കാര്‍ ആശംസകളില്‍ ഒതുക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

“നേരിലൊരിക്കലേ കാണാൻ കഴിഞ്ഞുള്ളൂ
ധീരമൊരുമാത്ര മാത്രം മൊഴിഞ്ഞുള്ളൂ
പോരാ, ചൊരിഞ്ഞാശ തീരുവോളം നമു-
ക്കിരുഗാത്രം, ഒറ്റ ഹൃദയമായിടാം...

ഇരുളിന്നകത്തളത്തിൽ ഒളിക്കാതെ-
വരിക; ശാന്തമാം മൽപ്രാണസാഗര-
ക്കരയിലെ സ്നേഹക്കുടിലിൻ തല്പത്തിൽ
‘ഒരല്പനേരം വന്നെന്നെ പുണരുക....’ “

ഇവിടത്തെ പല സൌന്ദര്യലക്ഷ്മിമാരെ ഒന്ന് മിണ്ടിക്കണ്ട ശേഷം ,എന്റെ മനസ്സിൽ തോന്നുന്ന ചിന്തകൾ ഈ ‘വി.എ’ ഭായ് എങ്ങിനെ പിടിച്ചെടുത്തതമ്മാ‍ാ..?!

പട്ടേപ്പാടം റാംജി said...

"ലക്ഷ്മി" വന്നാല്‍ എല്ലാം നേരെയായിടും എന്നാണോ ഭായി?

എന്‍.പി മുനീര്‍ said...

ആഹാ..പ്രണയം വരികളില്‍ തുളുമ്പുകയാണല്ലോ..ലക്ഷ്മി കാണണ്ട,ഈ പ്രേമ ലേഖനം:)വരികള്‍ കാവ്യാത്മകമായി എഴുതിയത് ഇഷ്ടമായി.

വി.എ || V.A said...

ശ്രീ.മൻസൂർ > ഇനിയും അവൾ വരുമെന്ന പ്രതീക്ഷ.....വളരെ നന്ദിയുണ്ട്. ശ്രീ.വീ കെ > നന്ദി സുഹൃത്തേ.... ശ്രീ. മുല്ല > ആദ്യമായി വന്നു വായിച്ചുകണ്ടതിൽ വളരെ നന്ദിയുണ്ട് ‘മുല്ലേ...’ khaad > വളരെ നന്ദി സുഹൃത്തേ... ശ്രീ. കലാവല്ലഭൻ > എന്റെ മനസ്സിലെ ‘ഉദ്യാനലക്ഷ്മി’ തന്നെയാണവൾ.എന്തുചെയ്യാം, പോയ്മറഞ്ഞു. വന്നതിന് വളരെ നന്ദി. My Dreams >ദേവതയാം അവളെ ‘ലക്ഷ്മീ’യെന്ന് വിളിച്ചിരുന്നു. ദ്വിതീയാക്ഷര പ്രാസത്തിലെഴുതുമ്പോൾ ആശയസമാനമായ ചില പ്രത്യേകവാക്കുകൾ ചേർക്കേണ്ടിവരും. സംശയമുള്ളത് സൂചിപ്പിച്ചെങ്കിൽ അർത്ഥം വിശദമാക്കിയേനെ. നല്ലതുപോലെ എഴുതുന്ന സുഹൃത്തിന് ഇതും അറിയാവുന്നതാണെന്ന് എനിക്കും അറിയാം. വളരെ നന്ദിയുണ്ട്.... ശ്രീ.മുരളീമുകുന്ദൻ > അതല്ലേ എന്റെ‘മാജിക്’ സുഹൃത്തേ. താങ്കളുടെ മനസ്സിനെ ആവാഹിക്കുന്ന സൂത്രം. ഹ ഹ.... ശ്രീ. റാംജി > ...എങ്കിൽ ഞാൻ ധന്യനായി.......വന്നതിൽ വളരെ നന്ദിയുണ്ട്. ശ്രീ. മുനീർ > പ്രണയത്തെ തോല്പിക്കാൻ വിരഹത്തിനു കഴിയുമോ സുഹൃത്തേ? വളരെ നന്ദി.....

പൈമ said...

നന്നായിട്ടുണ്ട് ..അര്‍ത്ഥമുണ്ട് ..വായിച്ചാല്‍ പെട്ടന്ന് മനസ്സിലായില്ല എങ്കിലും ..പിന്നെ ഇഷ്ട്ടായി

വേണുഗോപാല്‍ said...

ഇരുളിന്നകത്തളത്തിൽ ഒളിക്കാതെ-
വരിക; ശാന്തമാം മൽപ്രാണസാഗര-
ക്കരയിലെ സ്നേഹക്കുടിലിൻ തല്പത്തിൽ
‘ഒരല്പനേരം വന്നെന്നെ പുണരുക....’

വരുമെന്ന് പ്രതീക്ഷിക്കാം ....
നല്ല വരികള്‍
ആശംസകള്‍

SUNIL . PS said...

നല്ല വരികള്‍ .. ആശംസകള്‍

K@nn(())raan*خلي ولي said...

ആ പ്രൊഫൈലിലെ വാക്കുകള്‍ ശ്ശി പിടിച്ചു. ചുമ്മാതല്ല ലച്ചു പിറകെ വന്നത്!

ഹമ്പട വീ 'A' !

മനോജ് കെ.ഭാസ്കര്‍ said...

നല്ല വരികള്‍...
ആശംസകള്‍.

നാമൂസ് said...

ഇങ്ങനെയൊന്നു പ്രണയത്തിലാവാന്‍,
ഒന്ന് സ്വയം നഷ്ടപ്പെടാന്‍..!

ഹോ.. അസൂയയാകുന്നു.
ഇടക്കൊക്കെ അസൂയയും ഒരു നല്ല ഗുണമെന്നു പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകാറുണ്ട്.. ഇവിടെ ഈ പ്രണയാക്ഷരങ്ങളിലും ഞാനതാവര്‍ത്തിക്കുന്നു.

MINI.M.B said...

നല്ല വരികള്‍. ആശംസകള്‍.

ishaqh ഇസ്‌ഹാക് said...

വിരഹവേദനാചകിതയായി പ്രണയ പരവശയായീവി എ യ്ക്ക -
രികിലുണ്ടാവട്ടെയെന്നാശംസിച്ചീടട്ടെ...!
-------------------------
അല്ലലകലട്ടേ....

വി.എ || V.A said...

ശ്രീ. പ്രദീപ് പൈമ, ശ്രീ.വേണുഗോപാൽ, ശ്രീ. DEJA VU ശ്രീ.കണ്ണൂരാൻ, ശ്രീ.മനോജ് കെ.ഭാസ്കർ, ശ്രീ.നാമൂസ്, ശ്രീ.മിനി.എം.ബി, ശ്രീ.ഇസ് ഹാക്....ഇവിടെവന്ന് അഭിപ്രായം പറഞ്ഞ എല്ലാ നല്ല സുഹൃത്തുക്കൾക്കും എന്റെ നിഷ്കളങ്കമായ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു...വീണ്ടും കാണാം....

grkaviyoor said...

സരസ്വതി വന്നു പുല്‍കി തവ നാവിന്‍ തുമ്പിലുടെ
ഒഴിയാതെ ഇരിക്കെട്ടെ തുലിക തുമ്പിലും
ലക്ഷ്മി താനേ വന്നിടുമല്ലോ ,ചേട്ട മുഴുത്തൊരു
ചെങ്ങാതിയാം എന്‍ സോദരാ ,നല്ല പാല്‍പായസം
കുടിച്ചൊരു പ്രതീതി ,നന്മയുണ്ടാവട്ടെ
മലയാള കവിത മരിക്കാതെ ഇരിക്കട്ടെ ഇത് പോല്‍

രമേശ്‌ അരൂര്‍ said...

വി എ .കാവ്യ ലക്ഷ്മിയെപ്രണയപൂര്‍വ്വം ആ പ്രാണ സാഗരക്കരയിലെ കുടിലില്‍ ,ഒരുക്കിയ തല്പ്പത്തില്‍ ഇരുത്തി അരികില്‍ ഇരുന്നു പുണരാന്‍കഴിയട്ടെ എന്നാശംസിക്കുന്നു ..നല്ല വരികള്‍

kanakkoor said...

വളരെ നല്ല കവിത. പ്രത്യേകിച്ചും പ്രാസം കാത്തു സൂക്ഷിച്ചു.

Prabhan Krishnan said...

ഇരുളിന്നകത്തളത്തിൽ ഒളിക്കാതെ-
വരിക; ശാന്തമാം മൽപ്രാണസാഗര-
ക്കരയിലെ സ്നേഹക്കുടിലിൻ തല്പത്തിൽ
‘ഒരല്പനേരം വന്നെന്നെ പുണരുക....’

മരിക്കാത്ത ഓർമകളുമായി.....!
എഴുത്ത് നന്നായി മാഷേ..!
ആശംസകളോടെ..പുലരി

കൊച്ചുബാബുവിന്റെ ബ്ലോലോകം said...
This comment has been removed by the author.
കൊച്ചുബാബുവിന്റെ ബ്ലോലോകം said...

അല്‍പ്പം വൈകിയാനിവിടെത്തിയതെങ്കിലും
അതിയായ സന്തോഷമുണ്ട് വിജയാനന്ദ് മാഷേ.
അതെ, കണ്ണൂരാന്‍ പറഞ്ഞതുപോലെ
ആ പ്രൊഫൈലിലെ കുറിപ്പുകള്‍ പ്രത്യേകിച്ചും
ഈ വരികള്‍: "അറുപതു വയസ്സുകാരൻ ഞാൻ.
( ബാബു ബാബുരാജ് എന്നും വിളിപ്പേര്.)
"ഇപ്പോഴും ആറു വയസ്സുകാരന്റെ കൌതുകത്തോടെ
കലാ-സാഹിത്യ രംഗത്ത് ഓടിനടന്നു പഠിക്കുന്ന വിദ്യാർത്ഥി"
/i>
ഇവിടെക്കോന്നെത്തി നോക്കാന്‍ പ്രേരണ നല്‍കി
കവിത ആശയ സമ്പുഷ്ടം എന്ന് ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്തട്ടെ
വീണ്ടും വരാം ബ്ലോഗില്‍ ചേരുന്നു
നന്ദി

വി.എ || V.A said...

ശ്രീ.ജി.ആർ.കവിയൂർ, ശ്രീ.രമേശ് അരൂർ, ശ്രീ. പ്രഭൻ കൃഷ്ണൻ, ശ്രീ കൊച്ചുബാബു...എല്ലാ പ്രഗത്ഭരും വന്ന് അഭിപ്രായങ്ങൾ പങ്കുവച്ചതിന്, നന്ദിയും കൃതജ്ഞതയും സർവ്വാത്മനാ അറിയിച്ചുകൊള്ളട്ടെ.....വീണ്ടും കാണാം...

വി.എ || V.A said...

Sri.KANAKKOOR, അങ്ങയെ കൂട്ടത്തിൽ നിന്നും വിട്ടുപോയതിൽ ക്ഷമ ചോദിക്കുന്നു.താങ്കൾക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ആശംസകൾ.....

VIJAYAKUMAR said...

വരും ജന്മസന്ധ്യയിലേക്ക് പകര്‍ന്നു നല്‍കാന്‍ പ്രണയത്തിന്‍ മധുരനൊമ്പരങ്ങള്‍ കാത്തു വയ്ക്കുന്ന പ്രതീക്ഷകള്‍ക്ക് ഒപ്പം ഈ കവി മാനസത്തിനും അഭിനന്ദനങ്ങള്‍ .....ആശംസകള്‍ ...!!!

praveen mash (abiprayam.com) said...

പാരിൻ പ്രഭാപൂരമാർഗ്ഗം തെളിച്ചു മൺ-
ചിരാതുമായി ഞാൻ മുമ്പേ നടന്നിടാം...!!!

Geethakumari said...

നല്ല കവിതയും ആവിഷ്ക്കാരവും .ആശംസകള്‍

Shaleer Ali said...

പ്രണയം ,,,, പഴകും തോറും മനസ്സിലൊരു നോവിന്റെ പൊട്ടായി എന്നും വേദന പകര്‍ന്നു കൊണ്ടേ ഇരിക്കും .... നല്ല വരികള്‍ എല്ലാ ആശംസകളും ......