Thursday, February 23, 2012

എന്റെ ഷഷ്ഠിപൂർത്തി


പ്രിയപ്പെട്ട  ആഗോളബൂലോകവാസികളായ എഴുത്തുപുലികളെ, ആശയനരികളെ..നാരികളെ....

2012 ഫെബ്രുവരി 27- ആം  തീയതി തിങ്കളാഴ്ച  എന്റെ ‘ഷഷ്ഠിപൂർത്തി’ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.   ലീവ് എഴുതിവാങ്ങി നാട്ടിൽപോകാൻ സാധിക്കാത്തതിനാൽ ഇവിടെ സൌദി അറേബ്യയിലെ ‘റിയാദി’ൽ എന്റെ താമസപ്പുരയിൽ വച്ചാണ്  നടത്തുന്നത്.  1952 ഫെബ്രുവരി 27-ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പാതിരാത്രി പന്ത്രണ്ടു മണിക്ക്, ദിഗംബരനായി ദിവാകരനെക്കാണാൻ ഇറങ്ങിവന്നതാണെന്ന് എന്റെ അമ്മയും അഛനും പറഞ്ഞുതന്നതിനാലാണ്, അന്നേദിവസം അറുപത് വയസ്സ് തികഞ്ഞുവെന്ന് വിശ്വസിക്കുന്നത്..

 എന്നാൽ, അഛന്റെ സുഹൃത്തായിരുന്ന പീതാംബരൻജ്യോത്സ്യൻ ഗണിച്ചുപറഞ്ഞത്, പൂരുരുട്ടാതിയുടെ ആയിരത്തിലൊരു ചുവട് ഉതൃട്ടാതിയുടെ ഇടതുപാദത്തിൽ പതിഞ്ഞെന്നും അതിന്റെ ഗുണദോഷങ്ങൾ അതേയളവിൽ ഉണ്ടാവുമെന്നുമാണ്.  എനിക്കല്പം അറിവുവച്ചുതുടങ്ങിയപ്പോൾ അപ്പറഞ്ഞത് ശരിയാണെന്ന് അഛൻ പറയുമായിരുന്നു.   എന്നെ ഒരു വക്കീലാക്കണമെന്ന- ‘ഒരു അടിപിടിക്കും പോകാത്ത’  അഛന്റെ  ആഗ്രഹത്തിനെ ഞാൻ ചോദ്യം ചെയ്തതാണ് കാരണം. .....എന്റെ ജാതകം എഴുതിത്തന്നിട്ട് അത് മറ്റാരേയും കാണിക്കരുതെന്ന് ജ്യോത്സ്യൻ പ്രത്യേകം പറഞ്ഞിരുന്നു.  ‘ഞാൻ കേന്ദ്ര ധനകാര്യമന്ത്രിയാകുമെന്നും വീട്ടിനകത്തുംപുറത്തും ധാരാളം ആനകളും കുതിരകളും കൂട്ടമായുണ്ടാകുമെന്നും’ അതിലെഴുതിയിരുന്നു.  അതുകണ്ട് വല്ല വിവരദോഷികളും എന്നെ നശിപ്പിച്ചാലോ?   ‘രാജയോഗ’മല്ലേ?  അന്നുമുതൽ ‘ബാബു’ആയിരുന്ന എന്നെ  ‘ബാബുരാജ്’ ആക്കിയത് ഈ രാജയോഗപ്രവചനമാണ്.   എഴുത്തിന്റെ കൂലിയായി ഒരേക്കർ സ്ഥലമാണ് ജ്യോത്സ്യൻ സ്വന്തമാക്കിയത്.. മദ്യം കൊടുത്തിരുന്നെങ്കിൽ അതു മതിയാകുമായിരുന്നു.  അന്ന് ഇന്നത്തെപ്പോലെ വിഷം കലക്കിയ മദ്യം വീടുകൾതോറും വിതരണം ചെയ്യുന്ന സർക്കാരായിരുന്നില്ല.  പട്ടാളക്കാരും കുറേ പ്രതാപികളും പരസ്യമല്ലാത്തവിധം ഉപയോഗിക്കുകയായിരുന്നു പതിവ്....

ക്രമേണ, വിശ്വസ്ഥനായിരുന്ന ജ്യോത്സ്യനുമായി വാഗ്വാദമുണ്ടായത്, രണ്ടു കാരണത്താലാണ്.  ഒന്ന്- അഛന്റെ ജാതകമെഴുതിയ ജ്യോത്സ്യന്റെയഛൻ, അതിൽ 73 വയസ്സുവരെയാണ് ആയുഷ്ക്കാലം കാണിച്ചിരുന്നത്.  എഴുതിയ ആള് മരിച്ചെങ്കിലും കുറിച്ച വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് അച്ചൻ മരിക്കുന്നില്ല?  84 വയസ്സുവരെ ഈ തർക്കം തുടർന്നു. പിന്നെ വയ്യാഞ്ഞിട്ടല്ല, ആളുവേണ്ടേ?  ജ്യോത്സ്യൻ മരിച്ചുപോയി.   രണ്ട്- എന്റെ പ്രായമുണ്ടായിരുന്ന ജ്യോത്സ്യന്റെ മകൻ നീലാംബരന്,  അതേ ‘രാജയോഗ’വും  80 വർഷത്തെ ആയുസ്സും എഴുതിയിരുന്നു..  അവന്റെ 27-ആമത്തെ വയസ്സിൽ, നേരേ ഓടിവന്ന ട്രെയിൻ  വളഞ്ഞുതിരിഞ്ഞ് സൈക്കിളോടിച്ച അവനെ ഇടിച്ചുതെറിപ്പിച്ചു.  തൽക്ഷണം മരണം.  അന്നു ട്രെയിൻ നേരത്തേ വന്നതുകൊണ്ടാണെന്നും, സൈക്കിളിന്റെ ബ്രേക്ക് ബ്രോക്കണായതാണെന്നും, ആ സമയത്ത് അവന് അപസ്മാരത്തിന്റെ ആഭൂതിയായിരുന്നെന്നും ഒക്കെ ജ്യോത്സ്യൻ മാറ്റിമാറ്റിപ്പറഞ്ഞിരുന്നു..
  പക്ഷേ, അല്പം അവിശ്വാസം ബാക്കിയാക്കിത്തന്നെ  2010 മാർച്ച്  13 ന്   93-ആം വയസ്സിൽ അഛന്റെ നിര്യാണമുണ്ടായി.

ഒരു സാഹിത്യകാരനാകാൻ ആഗ്രഹിച്ച് വായനശാലകളിൽ കയറിയിറങ്ങിയും വായിച്ചുകിടന്നുറങ്ങിയുംകഴിഞ്ഞ,  കള്ളം പറയാനറിയാത്ത എനിക്ക് വക്കീല്പണിയുമായി എന്തു ബന്ധം?  പഠിക്കാൻ പോകുമ്പോഴും അഞ്ചു പാഠപുസ്തകങ്ങളും നാലു സാഹിത്യകൃതികളുമാണ് എന്റെ കയ്യിലുണ്ടാവുക. അതിനുമാത്രം  രണ്ട് ചൂരൽ പ്രയോഗം ഒരു ടീച്ചറമ്മ എനിക്കുവേണ്ടി കരുതുമായിരുന്നു.

പത്താംക്ലാസ്സിലെ പരീക്ഷയ്ക്ക് അവര് ചോദിച്ചതിനൊന്നുമല്ല ഞാൻ ഉത്തരമെഴുതിയത്.  അതിനാൽ, അഛനോടുള്ള ബഹുമാനമോ എന്നോടുള്ള സ്നേഹമോ ആവാം,   ‘ഇവൻ തോറ്റുപോയി’ എന്നു പറയാതെ ‘മോൻ ജയിച്ചില്ല’ എന്നാണ് അവർ അഛനെ അറിയിച്ചത്.  അങ്ങനെയെങ്കിലും എന്നെ ‘എന്റെവഴിക്ക് വിടുമല്ലോ’ എന്ന ആശ്വാസത്താൽ,  എന്റെ തുടയ്ക്ക് കിട്ടിയ അടിക്ക് വലിയ വേദന തോന്നിയില്ല. (അതിലെ ഒരു ചൂരൽപ്പാട് ഇപ്പോഴും തുടയിലുള്ളത് എന്റെ ഭാര്യയെ മാത്രമേ കാണിച്ചിട്ടുള്ളൂ.)  ......

ഏഴു ഭാഷകളിൽ സംസാരിക്കാനറിയാവുന്ന, ഒരു മുൻ പട്ടാളക്കാരനായ അഛൻ,  ഒരു ഭാഷയിൽ പോലും എഴുതാനോ സംസാരിക്കാനോ എന്നെ പഠിപ്പിച്ചില്ല.   ചെറുചെറു പ്രശ്നങ്ങളാൽ അമ്മയുടെയഛനുമായുള്ള (അപ്പുപ്പൻ) നിരന്തരനീരസം കൂടിക്കൂടി അഛൻ, കുടുംബവുമായി അകന്നുകഴിയാൻ ഇടവരുത്തിയതാണ് കാരണം.  അക്കാലത്ത്  അമേരിക്കയും വിയറ്റ്നാമും തമ്മിൽ ഉണ്ടായപോലെ.   (ഇനി 28 വയസ്സുവരെയുള്ള സവിശേഷമായ ‘ഒന്നാമൂഴം’ പിന്നെയൊരിക്കലാവാം.)

ഇരുപത്തിയെട്ടാമത്തെ വയസ്സിൽ, 1980 ഏപ്രിൽ 30ന്  ‘ജയാമ്മ’യുമായുള്ള എന്റെ വിവാഹം നടന്നതോടെ ‘രണ്ടാമൂഴം’ തുടങ്ങി.  നീണ്ട അനുഭവങ്ങൾക്കുശേഷം, രണ്ടു പെൺമക്കളേയും വിവാഹം കഴിപ്പിച്ച്  സ്വസ്ഥനായി ‘മൂന്നാമൂഴ’ത്തിൽ സഞ്ചരിക്കുകയാണ് ഇപ്പോൾ.
ഇങ്ങനെ പ്രിയപ്പെട്ടവരെ അറിയിച്ചുകൊണ്ട് ഒരു ‘ഷഷ്ഠിപൂർത്തി മഹാമഹം’ നടത്താനുള്ള ആത്മപ്രലോഭനം കിട്ടിയത്,  നൂറ്റിയെട്ടാമത്തെ വയസ്സിൽ അന്തരിച്ച  എന്റെ അച്ചാച്ചനിൽനിന്നാണ്.
അല്പം പ്രശസ്തിയൊക്കെയുള്ള അഛനും അച്ചാച്ചനും കഥാപാത്രങ്ങളായി പിന്നീട് വരും.

അതിനാൽ സുഹൃത്തുക്കളെ,  എന്റെ പാവം അച്ചാച്ചന്റെ ഓർമ്മയ്ക്കായി,  108 വയസ്സ് തികയുന്ന ബ്ലോഗെഴുത്തുകാരുടെ കുടുംബാംഗങ്ങളോടൊപ്പം  ഒരു ഉല്ലാസയാത്ര സംഘടിപ്പിക്കാൻ ഞാനും തീരുമാനിച്ചു,  പരിപൂ‍ർണ്ണമായും എന്റെ ചെലവിൽത്തന്നെ.   ഊട്ടി, കൊടൈക്കനാൽ, ഡൽഹി വഴി എവറസ്റ്റ് കൊടുമുടിയിൽ ഒരുദിവസം.  അവിടെനിന്ന് അപ്പോളോ-32ൽ കയറി നേരേ ചന്ദ്രമണ്ഡലത്തിൽ രണ്ടുദിവസം.  (അന്നവിടെ കൂടും കൂടാരവും കൂടാതെ, തട്ടുകട,  മിനറൽ വാട്ടർ, ഓക്സിജൻ, ആശുപത്രി, സെമിത്തേരി, കോടതി, കൃത്രിമഭക്ഷ്യ സാധനങ്ങൾ......മുതലായ നമുക്ക് നിത്യവും ആവശ്യമുള്ള എല്ലാ വകുപ്പുകളും ക്രമീകരിച്ചിരിക്കും.  ഇപ്പോൾ എട്ടുവയസ്സുള്ള എന്റെ ചെറുമകന്റെ മക്കളുടെ കല്യാണം അവിടെവച്ച് നടത്തുമ്പോൾ, എനിക്കവരെ ആശീർവ്വദിക്കുകയും ആവാമല്ലോ.)  തിരിച്ച് സോയൂസ് പേടകത്തിൽക്കയറി ബംഗാൾ ഉൾക്കടലിൽ ഇറങ്ങി,  ‘വാർഷിപ്പ്’ എന്ന കപ്പൽ വഴി നാട്ടിലെത്തുന്നതാണ്......ശേഷം നേരിൽ.......

കാര്യപരിപാടികൾ.
രാവിലെ  5  മണിക്ക്   - ആയുർവർദ്ധനാപൂജ..
    ”        8      ”         - ബ്ലോഗെഴുത്ത് വിജയീഹോമം..
    ”       10     ”         - എഴുത്തുകാരിലെ പൂച്ചകൾ മുതൽ സിംഹങ്ങൾ വരെ പങ്കെടുക്കുന്ന ചർച്ച.                                  (വിഷയം- ‘ജാതിമതം ഭക്ഷിക്കാതെ എങ്ങനെ ജീവിക്കാം..?’
              1 ന്   മൃഷ്ടാന്നഭോജനം. ( ഈ അന്നദാനത്തിൽ പങ്കെടുക്കാൻ പറ്റാത്തവരുടെ പേരിൽ                                   പുഷ്പപൂജ ചെയ്ത് മറ്റുള്ളവർ കഴിക്കും.)
വൈകുന്നേരം  5  മണിക്ക് - ഓഡിയോ ബ്ലോഗിംഗുകാരുടെ  ‘ഗാനമഞ്ജരി’.
       ”         9. 30 ന്    - നൃത്തസംഗീതനാടകം...’കമെന്റ്സിൽ കയ്യിട്ടുവാരുന്നവർ’.
 രാത്രി  12 മണിക്കുശേഷം  ‘ആറാട്ട്’.    ‘താലപ്പൊലി’, ‘പഞ്ചവാദ്യം’, ‘പഞ്ചാരിമേളം’                                   എന്നിവയോടുകൂടിയ  എഴുന്നെള്ളത്ത്.

* സ്നേഹം നിറഞ്ഞ എല്ലാ രചയിതാക്കളും എത്തിച്ചേർന്ന്,  സംഭാവനകളും അഭിപ്രായങ്ങളും തന്ന് എന്റെ  ‘ബോക്സ്’ നിറയ്ക്കുകയും,  ഒരു  ഇരുനൂറ് വർഷംകൂടി എന്നെ ‘ജീവിച്ചിരുത്താ’ൻ ആശംസിക്കുകയും വേണമെന്ന് സദയം അഭ്യർത്ഥിച്ചുകൊള്ളുന്നു.
  എന്ന്,   ഇനിയെന്നും നിങ്ങളുടെ ‘കമെന്റ് ബോക്സി’ൽ  കാണാവുന്ന -   വി. എ. എന്ന് ലോഗോയിലും, ബാബുരാജ് എന്ന് പ്രൊഫൈലിലും,  ‘വിജയ് ആനന്ദ്’ എന്ന്  ഫെയ്സ് ബുക്കിലും കാണുന്ന ഒറിജിനൽ  വി. എ.   (ഒപ്പ്.)




72 comments:

khaadu.. said...

ഒത്തിരി കാര്യങ്ങള്‍, ഇത്തിരി തമാശകള്‍, കുറച്ചു ആക്ഷേപം... എല്ലാം കൂടി കലക്കന്‍ എഴുത്ത്...
സീരിയസ് ആയി മാത്രം എഴുതി പരിചയിച്ച ആതൂലികയില്‍ നിന്നും ഇത്തരം സംഭവങ്ങളും ഉണ്ടാകും...ല്ല്ലേ...
നന്നായി......

നന്മകള്‍ നേരുന്നു...
ആയുരാരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു...

വി.എ || V.A said...

..അല്ലാ..സുഹൃത്തേ, ഇവിടെയെവിടെയോ ഉണ്ടായിരുന്നോ.? ഉടനേയെത്തിയല്ലോ....ഇരുന്നാട്ടെ, ചായ കുടിച്ചിട്ടു പോകാം....നന്ദി... നന്ദി...

രസികന്‍ said...

ഇരുനൂറ് വളരേ കുറഞ്ഞു പോയീ ‘ഒറിജിനല്‍ ’ വി.എ-ജീ ... അതുകൊണ്ട് ഓരോ നൂറ്റിയെട്ടു വര്‍ഷം കഴിയുമ്പോഴും ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ച് സംഘടിപ്പിച്ച് ...മൊത്തത്തില്‍ നൂറ്റിയെട്ട് ഉല്ലാസയാത്രകള്‍ നടത്താനുള്ള ആയുസും,ആരോഗ്യവും കൂടെ സകല കുണ്ടാമണ്ടികളുമുണ്ടാകട്ടേ എന്ന് ആശംസിക്കുന്നു..... (ങാ..കാലനും മാന്ദ്യം കാണും ...) :)

*******

ഇനി അല്പം (സ്വ)കാര്യം..

‘ഷഷ്ഠിപൂർത്തി’ ആഘോഷിക്കുന്ന വി.എ-ജിക്ക് ആയുറാരോഗ്യ സൌഖ്യത്തിനായി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവിധ ആശംസകളും നേരുന്നു ...

K@nn(())raan*خلي ولي said...

ഒരു ശത്രു-സംഹാര പൂജകൂടി ആവാമായിരുന്നു.
സര്‍വ്വശ്രീ ഗുരു കണ്ണൂരാനന്ദ ബ്ലൂലോകബോധി ആസാമികളുടെ കാര്‍മ്മികത്വം ഉണ്ടാവൂലോ.

കലക്കന്‍ എഴുത്തിന് ആശംസകള്‍
(രസികന്‍ കൂടെയുള്ളതുകൊണ്ട് ആയുസ്കൂട്ടാനുള്ള പ്രത്യേകപൂജ ആവശ്യമുണ്ടാവില്ല)
എന്നാലും ഈ ഗുരുവിന്റെ പ്രാര്‍ഥനകള്‍

വി.എ || V.A said...

ങാഹ...ഇതാരൊക്കെയാ.? സ്വാമിജിയും പരികർമ്മിയുമുണ്ടല്ലോ...? ക്ഷണം കിട്ടി ഉടനേ വന്നതിന് കണ്ണൂർഗുരുക്കൾക്കും രസികനാശാനും എന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. വന്നാട്ടെ, ഇരുന്നാട്ടെ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വയസറിയിക്കുന്ന സർട്ടിപ്പികറ്റ് ഒറിജിനൽ വേണമെന്നുണ്ടൊ 108 ആയി ന്നു തെളിയിക്കാൻ?

അതോ പഞ്ചായത്തിലെ സർപ്പാഞ്ചിന്റെ മതിയോ?

അല്ല ഓസിന് ഒരു ചന്ദ്രയാത്രയല്ലെ എങ്ങാനും ബിരിയാണി കിട്ടിയാലൊ

ശരിക്കും ഷഷ്ടിപൂർത്തിയാണോ?

എങ്കിൽ ഇനി ഒരു 60 കൊല്ലം കൂടി ആരോഗ്യസൗഖ്യങ്ങളോടു കൂടി ജീവിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

പട്ടേപ്പാടം റാംജി said...

പണ്ട് തൊടയില്‍ കൊണ്ട അടിയുടെ ആ പാട് എന്നെയൊന്നു കാണിച്ചു തരാമോ?
രഹസ്യമായി മതി.
വളരെ ഉഷാറാക്കി ഇത്തവണത്തെ എഴുത്ത്‌.
അന്ധവിശ്വാസവും മാറ്റ് മാനുഷിക വശങ്ങളും നര്‍മ്മത്തോടെ അവതരിപ്പിച്ചപ്പോള്‍ അത് നല്ലൊരു വായനാനുഭവമായി.
ആശംസകള്‍.

Unknown said...

ആശംസകള്‍ മതിയോ ?മാഷെ
എന്നാലും ഒരു ചായ പോലും ഇല്ലാതെ അങ്ങ് നടത്തി അല്ലെ ....
ഇത് പോലെ ഒക്കെ നടത്താന്‍ നമ്മള്‍ ഒക്കെ അത് വരെ ജീവിക്കുമോ എന്തോ

Muralee Mukundan , ബിലാത്തിപട്ടണം said...

ജാതകവശാൽ അതിപ്രശസ്തനാകുവാൻ പോകുന്ന ഒരു ബൂലോഗന്റെ ആത്മകഥയിലെ ഏഴ് ഊഴങ്ങളുള്ളതിന്റെ ചില ട്രെയിലറുകൾ...!


താങ്കളുടെ ജീവിതത്തിലെ നാലാമൂഴത്തിലേക്ക് കടക്കുന്ന ഈ ‘ഷഷ്ഠിപൂർത്തി’ വേളയിൽ ; കാര്യവും കളിയുമായി , ആക്ഷേപഹാസ്യത്തിലൂടെ ഭാവിയിൽ ചിന്നന്റസുഖമായി വാഴുന്ന ഏഴാമ്മൂഴത്തിലെ ഈ ആത്മകഥയിലെ അദ്ധ്യായവുമടക്കം, ത്രിമൂർത്തിഭാവങ്ങളുള്ള അങ്ങ് സമർപ്പിച്ച ഈ അവതരണത്തിനാണ് ..കാശ് കേട്ടൊ ഭായ്.

ishaqh ഇസ്‌ഹാക് said...

വയസ്സറിയിക്കുന്നത് തന്നെ അറുപതില്‍,
നൂറ്റിയെട്ടൊക്കെ കേവലം യൌവ്വനകാലം..!
പേരിലെ രാജയോഗം ..:)
ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.

ajith said...

പണ്ടൊക്കെ ആള്‍ക്കാര്‍ 800-900 വര്‍ഷങ്ങള്‍ ജീവിക്കുമായിരുന്നു പോലും. അതു പോട്ടെ. സന്തോഷഭരിതമായ ജീവിതം ആശംസിക്കുന്നു.

SUNIL . PS said...

ആയുഷ്മാന്‍ ഭവ... എല്ലാ വിധ മംഗളങ്ങളും നേരുന്നു.

Prabhan Krishnan said...

ദേ..ഞാനും എത്തി..!
ഇനിയും ഒരു പത്തൻപതുകൊല്ലം കൂടി ജീവിച്ചില്ലെങ്കിലും,ജീവിക്കുന്നിടത്തോളം കാലം ആരോഗ്യവാനായിരിക്കാനും,നടക്കാനും കിടക്കാനുമുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..!

കളിയായാലും കാര്യായാലും നല്ല അസ്സല് എഴുത്ത്..!
ആശംസകൾ ഒറിജിനൽ വി.എ...!!
കമ്മറ്റിക്കാരുടെ അനുവാദത്തോടെ ഒരു സ്പോൺസേഡ് പരിപാടിപാടികൂടി..
-----------------------------------
രാത്രി എഴുന്നള്ളത്തിനു ശേഷം ബാപ്പുജി ക്ലബ്ബിന്റെ ഏറ്റവും പുതിയ നാടകം അരങ്ങേറുന്നതാണ്.

പൈമ said...

വി എ സാർ...എന്തായി പറയുന്നേ കഷ്ട്ടി പൂർത്തിയോ? കേട്ടപ്പാടെ ഒരു പാക്കറ്റ് ലഡുവും വാങ്ങി ഓടി വന്നു.പിറന്നളുകാരനു..മധുരം വേണല്ലോ...ഇനിയും കുറെ ഫോള്ളൊവെഴ്സുമായി വർഷങ്ങൾ...കടന്നു വരട്ടേ എന്ന് ആശംസിക്കുന്നു.ഷുഗർ ഉണ്ടെ ലഡു എടുക്കണ്ട ട്ടോ..

Njanentelokam said...

ഞാന്‍ ആശംസിക്കില്ല.ജ്യോല്സ്യന്മാര്‍ക്കും ജീവിക്കേണ്ടേ?

Unknown said...

ആശംസകളുടെ ഒരു പൂച്ചെണ്ട്.
അറുപതിന്റെ നിറവില്‍ നിറയുന്ന മാഷിനു എല്ലാ നന്മകളും ഈശ്വരന്‍ പ്രധാനം ചെയ്യെട്ടെ. എഴുത്ത് കേമായീ

മൻസൂർ അബ്ദു ചെറുവാടി said...

പ്രിയ വീ ഏ.

എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .
സന്തോഷം നിറയട്ടെ ജീവിതത്തില്‍ .
ദീര്‍ഘായുസ്സും നേരുന്നു .

രമേശ്‌ അരൂര്‍ said...

പിറന്നാള്‍ ആശംസകള്‍ , ഒപ്പം
ആയുരാരോഗ്യ സൌഖ്യവും ദീര്‍ഘായുസ്സും നേരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ പ്രശസ്തമായ പല ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ രൂപ കല്‍പ്പന ചെയ്യുന്ന മികച്ച ഒരു ആര്‍ട്ടിസ്റ്റ്‌ കൂടിയാണ് ശ്രീ വി.എ.മലയാളത്തിലെ പഴയകാല പ്രസിദ്ധീകരണങ്ങളിലെ സ്റ്റാഫ്‌ ആര്‍ട്ടിസ്റ്റ്‌ ആയി പ്രവര്‍ത്തിച്ചിരുന്നു . ശ്രീ വി എ യ്ക്ക് ഭാവുകങ്ങള്‍

sulekha said...

aghoshikko oronimishavum

വേണുഗോപാല്‍ said...

ആയുരാരാഗ്യ സൌഖ്യം ആശംസിക്കുന്നു ...
കൂടെ പിറന്നാള്‍ സമ്മാനമായി വായനക്കാര്‍ക്ക് നല്‍കിയ ഈ പോസ്റ്റ്‌ ഹാസ്യ രൂപേണ എങ്കിലും
ചില ജീവിത സത്യങ്ങള്‍ പറയുന്നു

ആശംസകള്‍

anamika said...

9. 30 ന് - നൃത്തസംഗീതനാടകം...’കമെന്റ്സിൽ കയ്യിട്ടുവാരുന്നവർ

ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്...
രസിച്ചു വായിച്ചു ...
ഷഷ്ഠിപൂർത്തിക്ക് ഞാന്‍ എന്തായാലും എത്തുന്നതാണ് ...
സുപ്പര്‍ ബ്ലോഗ്ഗേറെ മത്സരാ൪ത്ഥികളെകൂട്ടി ഒരു ചവിട്ടു നാടകം കൂടി വയ്ക്കാമായിരുന്നു
പിന്നെ ഉല്ലാസയാത്രക്ക്‌ എന്നെ കൂടി കൊണ്ടോണം...
കൂടാതെ എന്റെ എല്ലാ ചിലവും ഏറ്റെടുക്കുക കൂടി വേണം ..
ഇനിയും നൂറു വര്ഷം സന്തോഷത്തോടെ ജീവിക്കട്ടെ..
സന്തോഷ ജനമദിനം കുട്ടിക്ക്

Philip Verghese 'Ariel' said...

വി എ മാഷേ,
ഭൂലോകത്തിലും ഇരിപ്പിടത്തിലും മറ്റും ഒന്ന് ചുറ്റിക്കറങ്ങിയ കാരണം
ഇവിടെയെത്താന്‍ അല്പം വൈകി
എങ്കിലും നര്‍മ്മത്തില്‍ കുതിര്‍ത്തിയ ജീവിതാനുഭവങ്ങള്‍ വായിച്ചിരുന്നു
അറിയാതെ ചിരിച്ചു പോയി
പിന്നെ പാഠ പുസ്തകങ്ങള്‍ക്കിടയിലെ ആ സാഹിത്യ കൃതികളുടെ ഒളിച്ചു കളി
നന്നേ പിടിച്ചു, ഇവിടെ ഏതാണ്ടിതെ അനുഭവം തന്നെ ആയിരുന്നു എന്റെതും
നാലെണ്ണമില്ലെങ്കിലും ഒരെണ്ണം എപ്പോഴുമുണ്ടാകും, .
അര്‍ദ്ധരാത്രിയിലെ ആ ജനനത്തിനൊപ്പംമത്രേ എന്റെയും.
എന്തോ ചില താരതമ്യങ്ങള്‍!!!
ഇരുനൂര്‍ ആശംസിക്കുന്നില്ലെങ്കിലും,
സര്‍വ്വവിധ ആയുരാരോഗ്യത്തോടെ നീണാള്‍ വാഴട്ടെ എന്നാശംസിക്കുന്നു!
എല്ലാ ഭാവുകങ്ങളും നേരുന്നു!
സര്‍വ്വേശ്വരന്‍ തുണക്കട്ടെ!
വീണ്ടും കാണാം.
സ്വന്തം ഏരിയല്‍ ഫിലിപ്പ്

Philip Verghese 'Ariel' said...
This comment has been removed by the author.
Philip Verghese 'Ariel' said...

മാഷേ ഒരു കാര്യം പറയാന്‍ വിട്ടു പോയി
ഹല്ല, ഈ ജ്യോതിഷന്മാരുടെ ഒരു ഗതികേടേ!
ഇന്നത്തെ പേരുകേട്ട പല കൊമ്പന്‍ ജ്യോതിഷന്മാരും
ഈ ഇനത്തില്‍ തന്നെ പെടുന്നവരാനന്നതിനു എത്രയോ
തെളിവുകള്‍, എന്നിട്ടും നമ്മുടെ ആള്‍ക്കാര്‍ ഇത്തരക്കാരുടെ
പിന്നാലെ ഓടുന്ന നെട്ടോട്ടം ഒന്ന് കാണേണ്ടത് തന്നെ.
ഈശ്വരോ രക്ഷതു!
ഇത്തരക്കാരെപ്പറ്റി ഞാന്‍ ചിലത് ഇംഗ്ലീഷില്‍ എഴുതിയത്
താമസിയാതെ ഒരു മലയാളം ബ്ലോഗിലാക്കാന്‍ താങ്കളുടെ
ഈ കുറിപ്പ് എനിക്കു പ്രേരണ നല്‍കി
താമസിയാതെ അതിനു കഴിയും എന്നു കരുതുന്നു
പിറന്നാള്‍ ആഘോഷത്തില്‍ എത്താന്‍ കഴിയാത്തതില്‍
അതിയായി ഖേദി ക്കുന്നു
നന്ദി നമസ്കാരം
എല്ലാ ആശംസകളും വീണ്ടും നേരുന്നു
സര്‍വ്വേശരന്‍ തുണക്കട്ടെ.

പൊട്ടന്‍ said...

സ്ഥിരം തമിഴിലെ പ്രാസംഗികര്‍ പറയുന്ന ഒരു ഡയലോഗ് കാച്ചാം.
വാഴ്ത്ത വയതില്ലയ്‌, വണങ്കുകിരേന്‍!!"",

ഒപ്പം ഒന്ന് കൂടി പറയട്ടെ,
വിലയിരുത്താന്‍ അറിവുമില്ല, വാപോളിക്കുന്നു.

സ്‌ത്രീകളെക്കാളേറെ വയസ്സ് കുറച്ചു പറയുന്ന പുരുഷന്മാര്‍ കൂടി വരുന്ന ഈ കാലത്തില്‍ ഗ്ലാമറസ്സായ ബാബുസാറിനു ഒരു നാല്‍പ്പത്തൊമ്പത് വയസ്സ് പറഞ്ഞാല്‍ മതിയായിരുന്നു.ഈ സംഭവം നമുക്ക് രഹസ്യമാക്കി വയ്ക്കാമായിരുന്നു.

പിന്നെ നേട്ടങ്ങളെ പറ്റി ഗീര്‍വാണം അടിക്കാതെ( അതിനു ആവോളം അര്‍ഹാതയുണ്ടായിരുന്നിട്ട് കൂടി)സ്വയം വിമര്‍ശിച്ചു ഞങ്ങളെ ചിരിപ്പിക്കുമ്പോള്‍ അങ്ങയുടെ പ്രതിഭയില്‍ അങ്ങേക്കുള്ള ആത്മ വിശ്വാസവും വിനയവും കൂടുതല്‍ പ്രകടമാക്കി, നമ്മിലെ ബഹുമാനത്തിന്റെ തോതിനെ വീണ്ടും വര്‍ധിപ്പിക്കുന്നു.

സ്റ്റാഫ്‌ ആര്‍ടിസ്റ്റ് ആയിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ പങ്കിടുമല്ലോ.(കടപ്പാട്... അരൂര്‍ സാര്‍, അക്ബര്‍ സാര്‍),)

കാര്യപരിപാടികള്‍ കലക്കി. ഇടയ്ക്ക് അര മണിക്കൂര്‍ " ഉപജാപസംഘത്തിന്റെ ഭജന" എന്ന പരിപാടികൂടെ ചേര്‍ക്കണം. വെറുതെ ചിലര്‍ക്കിട്ടു കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ

പുതിയ എഴുത്തുകാര്‍ക്ക് ചോക്കലേറ്റ്‌ നല്‍കി പ്രോത്സാഹിപ്പിച്ചും ചെവിക്കു പിടിച്ചു നല്ലത് പറഞ്ഞു കൊടുത്തും ഇടയ്ക്കിടെ മാതൃകാ രചനകളുമായി വഴികാട്ടിയും ഇരിപ്പിടത്തില്‍ അറിവുകളിലൂടെ തീജ്വാലയുയര്‍ത്തിയും ട്രിപ്പിള്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുമ്പോള്‍ കമന്റിടാന്‍ ഞാന്‍ ഉണ്ടായിരിക്കണേ എന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

TPShukooR said...

ഇനിയും ഒരു 'ഷഷ്ടിപൂര്‍ത്തി' കൂടിയുണ്ടാവട്ടെ. മംഗളാശംസകള്‍.

Akbar said...

പ്രിയ വി എ ക്ക് ഹൃദയത്തില്‍ നിന്നുള്ള ആശംസകള്‍. അറുപതിലും മുപ്പതിന്റെ ഉത്സാഹത്തോടെ അക്ഷരങ്ങളുടെ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വി എ ഞങ്ങള്‍ക്കെല്ലാം ഒരു പ്രചോദനമാണ്. ദീര്‍ഘായുസ്സുണ്ടാവട്ടെ. പ്രാര്തനകളോടെ - സസ്നേഹം.

grkaviyoor said...

കാര്യാ പരിപാടിയില്‍ കരി മരുന്ന് പ്രയോഗം ഉണ്ടായിരിക്കുമെന്നുള്ള അറിയിപ്പ് കണ്ടില്ല
അറബി നാടായതിനാല്‍ "ഡും ഡും മാഫി" ആയതിനാല്‍ ഇല്ലായിരിക്കും അല്ലെ ചേട്ടാ
എന്നിരുന്നാലും ഇനിയും ഒരായിരം പൂര്‍ണ ചന്ദ്രന്‍മാരെ കാണു മാറാവട്ടെ എന്ന് ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു

മുകിൽ said...

ഇനി വരാനിരിക്കുന്ന ഊഴങ്ങള്‍ക്കും കൂടെ ചേര്‍ത്തു ഹൃദയം നിറഞ്ഞ ആശംസകള്‍. ജീവിതത്തില്‍ സന്തോഷവും ആരോഗ്യവും എല്ലാവിധ സമൃദ്ധികളും ഉണ്ടാവട്ടെ.

ഒരുപാടു സ്നേഹത്തോടെ,

സേതുലക്ഷ്മി said...

ജ്യോത്സനെ അങ്ങിനെ കുറ്റം പറയണ്ട. പ്രശസ്തനായില്ലേ.എത്രപേരാണ് ബ്ലോഗ്‌ വായിക്കുന്നത്.

വി.എ. സാബ്, അറുപതിന്‍റെ നിറവ് ഇത്ര തമാശയോടെ അവതരിപ്പിക്കാന്‍ കഴിയുന്നത് സഫലമായ ഒരു ജിവിതം നയിച്ചതിനാലാവും. ഇനിയുമിനിയും കൂടുതല്‍ നിറവോടെ ജീവിതയാത്ര മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു.
ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍,ഒരിക്കല്‍ കൂടി.

കുഞ്ഞൂസ്(Kunjuss) said...

നന്മകള്‍ നേരുന്നു,
ആയുരാരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു...

വേണു venu said...

തീവ്രമായ അനുഭവങ്ങ്ങ്ങളുടെ സാക്ഷ്യപ്പെടുത്തലുകള്‍ ഹാസ്യാത്മകതയോടെ അവതരിപ്പിച്ചിരിക്കുന്നു.
ഷഷ്ടി പൂര്‍ത്തി ആശംസകള്‍ നേരുന്നു.......

ജന്മസുകൃതം said...

അഷ്ട്ടയ്ശ്വര്യങ്ങളും നല്‍കി ആയിരം
പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട്‌ ജീവിതം ആഘോഷിക്കാന്‍
ഈശ്വരന്‍ അനുഗ്രഹം നല്‍കട്ടെ.
ബാബുവേട്ട,എല്ലാവിധ പ്രാര്‍ഥനകളും ആശംസകളും

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോഴെങ്കിലും ആ ഒറിജിനല്‍ വിജയ് ആനന്ദിനെ കാണാനായല്ലോ? നമ്മളൊരിക്കല്‍ ഫോണില്‍ സംസാരിച്ചതോര്‍ക്കുന്നു. ഞാന്‍ എന്നോ ഷഷ്ടി പൂര്‍ത്തിയാക്കി ഇവിടെയൊക്കെ അലഞ്ഞു നടക്കുന്നു. ഒരു 2 വര്‍ഷം മുമ്പായിരുന്നെങ്കില്‍ നമുക്കിതൊന്നിച്ച് ആഘോഷിക്കാമായിരുന്നു!.( അപ്പോ താങ്കള്‍ ഷഷ്ടിയാവില്ലല്ലോ അല്ലെ?). അന്നു ആ ജോത്സ്യനു അല്പം വാറ്റു ചാരായം കൊടുത്താല്‍ മതിയായിരുന്നു,അച്ഛനിത്രയും വിവരമില്ലാതായോ?..ചന്ദ്രനില്‍ ചെന്നിട്ട് ഒരു മിസ് കാളിടാന്‍ മറക്കരുത്.

kanakkoor said...

കൊള്ളാം . അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്നു.
താങ്കളുടെ ഈ ആഘോഷത്തില്‍ ഞാനും പങ്കു ചേരുന്നു. ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുവാന്‍ ആശംസകള്‍....................................................................................888

കുസുമം ആര്‍ പുന്നപ്ര said...

നാട്ടിലിരുന്ന് താങ്കളുടെ ആയുരാരോഗ്യത്തിനു വേണ്ടി
പ്രാര്‍ത്ഥിയ്ക്കാം.ജന്മദിനാശംസകള്‍

Echmukutty said...

ആശംസകൾ , ഒത്തിരി ഒത്തിരി ആശംസകൾ....
പോസ്റ്റ് കലക്കീട്ടുണ്ട്....ചന്ദ്രനിൽ ചെന്നിട്ട് മെയിലയയ്ക്കണം. പറ്റിയാൽ ഒരു പാറക്കഷ്ണവും കൊണ്ടു വന്നു തരണം....അവിടെ പുല്ലില്ലെന്നാ വായിച്ചത്. അല്ലെങ്കിൽ പശുക്കുട്ടി ഒരു കെട്ടു പുല്ലു ചോദിയ്ക്കുമായിരുന്നു......

അപ്പോ ഒന്നും കൂടി ആശംസകൾ

Admin said...

V.A.jeee... Congrats... Very interested to join with your tour programme.. But your post says I am not eligible.
All wishes and prayers for your celebrations..

mini//മിനി said...

അങ്ങനെ ഷഷ്ടിപൂർത്തി ബ്ലോഗ് കലക്കി.

K@nn(())raan*خلي ولي said...

ബാബുജീ,
ഇന്നാണ് ആഘോഷം.
മറക്കണ്ട.
"ഏറ്റവും ഒടുവില്‍ കണ്ണൂരാന്റെ ചവിട്ടുനാടകം ഉണ്ടായിരിക്കുമെന്ന്" കൂടി അനൌണ്സ് ചെയ്യൂ.

(Birthday wishes from:
YaachY, $HemmU & H@mdhU)

Philip Verghese 'Ariel' said...

വി. എ. മാഷ്‌,
HAVE A WONDERFUL AND JOYOUS DAY.
ALL THE BEST

P V and Fly,
Secunderabad

Abdulkader kodungallur said...

എനിക്ക് വി .എ യോട് യോജിക്കാനാവില്ല . ഈ ചെറുപ്രായത്തില്‍ മുന്നിലെ മുണ്ട് മാറ്റി ആ വെളുത്ത തുടയിലെ അടിപ്പാടും , അതിനു മുകളിലെ കളിപ്പാട്ടവും കാണിച്ചു ഇങ്ങനെ ബൂലോകരെ വിരട്ടേണ്ട വല്ലകാര്യവുമുണ്ടായിരുന്നോ. ബൂലോകത്തെ സകലമാന തരുണീ മണികളും ഇനി ഈ വൃദ്ധനെ തിരിഞ്ഞു നോക്കുമോ ..സത്യം ഉറക്കെ വിളിച്ചുപറഞ്ഞു ജ്യോതിഷികളെ ശത്രുക്കളാക്കിയില്ലേ..
രഹസ്യമായി എന്നെയും , റാംജിയേയും വിളിച്ച് ഒരു പാര്‍ട്ടി തന്നിരുന്നെങ്കില്‍ ഞങ്ങള്‍ പറയുമായിരുന്നില്ലേ വി. എ. എന്ന കലാകാരനും , രാജയോഗിയുമായ ബ്ലോഗര്‍ക്ക് വെറും മുപ്പതു വയസ്സേ ഉള്ളുവെന്ന് . ഇനിയിപ്പോ ബ്ലോഗര്‍മാര്‍ അപ്പൂപ്പാ എന്നു വിളിക്കാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് സഹിക്കുമോ ..അപ്പൂപ്പാ ..
നന്നായി എഴുതി . കളിയും ചിരിയും കാര്യവും . ചിരഞ്ജീവിയായിരിക്കട്ടെ . ഭാവുകങ്ങള്‍

Cv Thankappan said...

ആയുരാരോഗ്യസൌഖ്യം നേരുന്നു.
പിറന്നാള്‍ ആശംസകള്‍

Yasmin NK said...

ആശംസകള്‍....

വി.എ || V.A said...

അങ്ങനെ എല്ലാസന്മനസ്സുകാരുടേയും അനുഗ്രഹീതരായ എഴുത്തുകാരുടേയും ആശംസകളും, ആശീർവ്വാദങ്ങളും ശിരസ്സാ ഏറ്റുവാങ്ങിക്കൊണ്ട് ഈ ‘സാഹ്ലാദസുദിനം’ പൊഴിച്ചുവിടുന്നു. ഇതൊക്കെ കണ്ട് ആദിത്യൻ ചെങ്കതിരുകൾ വിതറി 6.30 വരെ മംഗളമരുളി മുകളിലുണ്ടായിരുന്നു. നിങ്ങൾ നൽകിയ പൂച്ചെണ്ടുകൾ, (പൊടിപറത്തിവന്ന) തണുത്ത കാറ്റ് എന്നെ ഏല്പിച്ച് തിരിച്ചുപോയി. ഇപ്പോൾ, ഒരു നൂറുവയസ്സുകാരന്റെ പാകതയും, ആറുവയസ്സിന്റെ വിനയവും എനിക്കുണ്ടാവുന്നു.

അടുത്ത ‘ഊഴ’ത്തിലേയ്ക്ക് ഞാൻ പ്രവേശിക്കുകയാണ് സുഹൃത്തുക്കളെ ......

ഇവിടെവന്ന് എനിക്ക് സർവ്വാത്മനാ ഭാവുകങ്ങളർപ്പിച്ച എല്ലാ നല്ലമനസ്സുകാർക്കും അകൈതവമായ ഒരായിരം നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്താനേ കഴിയുന്നുള്ളൂ....എന്നെങ്കിലും നേരിൽക്കാണുമ്പോൾ (ദൈവം അതിന് അനുഗ്രഹിക്കട്ടെ) കടപ്പാട് പ്രകടിപ്പിക്കാനുമാകട്ടെ........
നമുക്ക് പരസ്പരം ആദരിക്കുകയും അറിവുകൾ പങ്കുവയ്ക്കുകയുമാ...........സസ്നേഹം, സവിനയം.... വി. എ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിച്ചു രസിച്ചു.ആശംസകള്‍ ..ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു.

Manoraj said...

പ്രിയ വി.എ മാഷേ,

ഐശ്വര്യപൂര്‍ണ്ണമായ ഷഷ്ടിപൂര്‍ത്തിയാഘോഷങ്ങളും തുടര്‍ന്ന് ഒരു പാട് വര്‍ഷം (പറഞ്ഞ പോലെ 200 ഉം കഴിയട്ടെ) ഇനിയും ഭൂലോകത്തും ബൂലോകത്തും ഇരിപ്പിടമിട്ട് രാജയോഗത്തോടെ ഇരിക്കാന്‍ ആശംസിക്കുന്നു.. ഇപ്പോള്‍ ഈ പോസ്റ്റ് വായിക്കുമ്പോഴേക്കും ആറാട്ട് ഉള്‍പ്പെടെ എല്ലാപരിപാടികളും കഴിഞ്ഞിട്ടുണ്ടായിരിക്കും. അതുകൊണ്ട് തന്നെ കമന്റില്‍ കൈയിട്ടുവാരുന്നവര്‍ എന്ന സംഗീതനാടകവും കാണാന്‍ കഴിഞ്ഞില്ല :) അപ്പോള്‍ സംഭവങ്ങള്‍ എല്ലാം കഴിഞ്ഞതിനാല്‍ ഇനി സംഭാവനക്ക് പ്രസക്തിയില്ലാത്തത് കൊണ്ട് അഭിപ്രായം എഴുതി ബോക്സ് നിറക്കുവാന്‍ മാത്രമേ ഈ ഹതഭാഗ്യന് കഴിഞ്ഞുള്ളൂ എന്ന നഗ്നസത്യവും ഇവിടെ അറിയിക്കട്ടെ. 200 വര്‍ഷം ജീവിച്ചിരുത്താന്‍ ഒരിക്കല്‍ ഞാന്‍ ആശംസിച്ചതിനാല്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ അത് 400 വര്‍ഷം ആയാലോ എന്ന ഉള്‍ഭയത്താല്‍ ഇനി ആശംസിക്കുന്നില്ല :)

പ്രിയ സുഹൃത്തേ, എഴുത്തിന്റെ ലോകത്തും ജീവിതത്തിന്റെ പന്ഥാവിലും ഇനിയും ഒട്ടേറെ സംഭാവനകള്‍ നല്‍കി ഐശ്വര്യത്തോടെ, തേജസോടെ വാഴ്ക എന്ന ആശംസകളോടെ
സ്നേഹത്തോടെ
മനോരാജ്

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

ആശംസകളും
ആയുരാരോഗ്യവും
സമ്പല്‍ സമൃദ്ധവുമായ
ദിനങ്ങളും നേരുന്നു
ഈശ്വരന്‍ തുടര്‍ന്നും
അനുഗ്രഹിക്കട്ടെ!
ഇവിടെയെത്താന്‍
അല്‍പ്പം വൈകി

MINI.M.B said...

ആശംസകള്‍ നേരുന്നു.

ശ്രീ said...

അമ്പതാം കമന്റ് എന്റെ വക.

ആശംസകള്‍, മാഷേ

Typist | എഴുത്തുകാരി said...

ഷഷ്ടിപൂർത്തി ആഘോഷമൊക്കെ ഗംഭീർമായില്ലേ? ടൂർ പരിപാടിക്കു ഞാനുമുണ്ടേ. ആയുസ്സും ആരോഗ്യവും സമാധാനവും സന്തോഷവുമൊക്കെ നേരുന്നു. ഭൂലോകത്തും ബൂലോഗത്തും വിജയം ആശംസിക്കുന്നു. ചിലവ് വേണം എപ്പഴെങ്കിലും കാണുമ്പോൾ.

Geethakumari said...

ജന്മദിനാശംസകള്‍ ,എത്ര വര്‍ഷം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് .
അങ്ങെയേ ഞാന്‍ അടുത്തകാലത്താണ് പരിചയപ്പെടുന്നത് .എങ്കിലും" എന്റെ ഷഷ്ടിപൂര്‍ത്തി "വായിച്ചു .കൊള്ളാം .
നല്ലവായന സുഖം ഉണ്ട് .പ്രവചനങ്ങള്‍ എല്ലാം പൊട്ടക്കണ്ണന്റെ മാവേലേറുപോലെയാണ് .
ഞാനും യാത്ര ഗ്രുപ്പിലുണ്ട്.ഇരിപ്പിടത്തില്‍ എനിക്കും ഒരിരിപ്പിടമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം .
മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ

Unknown said...

K@nn(())raan*خلي ولي said...

ഒരു ശത്രു-സംഹാര പൂജകൂടി ആവാമായിരുന്നു.
======
അപ്പറഞ്ഞത് സത്യം..

ആശംസകള്‍ടാശംസകള്‍ ഉണ്ടേ..
ആയുരാരോഗ്യനന്മകള്‍ നേരുന്നു..

Fousia R said...

60 വര്‍ഷം ലോകകണ്ട മനുഷ്യനാണ്‌ അതിനെയപ്പാടെ എന്നവണ്ണം
ഒറ്റപ്പേജ് ബ്ലോഗ് പോസ്റ്റിലേക്ക് പേസ്റ്റിയത്.
അതെനിക്ക് ഇഷ്ടായി.
മഹാമഹത്തിനു എല്ലാ ആശംസകളും.
അവ്ടെ വന്നു കാണാന്‍ പറ്റില്ലല്ലോ എന്നതില്‍ അശ്ശേഷം സങ്കടമില്ല
എന്ന നല്ലൊരു നിണകൂടി പറഞ്ഞിട്ട്
ഒരിക്കലൂടെ നല്ലത് നേരുന്നു.
ഫൗസു

മനോജ് കെ.ഭാസ്കര്‍ said...

ക്ഷണം കിട്ടിയെങ്കിലും വരാന്‍ വൈകി ക്ഷമിക്കുക. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന തിരക്കിലായിരുന്നു.

സമയം തികയാത്തതുകൊണ്ട് ആയുരാരോഗ്യസൌഖ്യങ്ങള്‍ നേര്‍ന്ന് കൊണ്ട്പോകുന്നു...

mini//മിനി said...

ആദ്യമേ വായിച്ചിരുന്നു,
പിന്നെ പഠിക്കുമ്പോൾ ക്ലാസ്സിൽ എനിക്കാണ് ഏറ്റവും കൂടുതൽ അടി കിട്ടാറുള്ളത്, അത് പിന്നെ പലിശ സഹിതം എന്റെ ശിഷ്യന്മാർക്ക് തിരിച്ചുകൊടുത്തു.

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja aashamsakal....... blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI...... vayikkumallo......

ചിന്താക്രാന്തൻ said...

ശ്രി.വി.എ.താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നു .നേരില്‍ നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല എങ്കിലും ഫോണ്‍ വഴി താങ്കളു മായി സംസാരിക്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.നന്മയുടെ ഭാഷയാണ് താങ്കളില്‍ നിന്നും എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത് .ഒരു പുരസ്കാരം ഇരിപ്പിടത്തില്‍ നിന്നും എന്നെ തേടി എത്തിയെങ്കിലും .താങ്കളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞതില്‍. ആണ് ഞാന്‍ അതിയായി സന്തോഷിക്കുന്നത് .ഷഷ്ഠിപൂര്‍ത്തി’ ആഘോഷിക്കുന്ന.ശ്രി. വി.എ-ജിക്ക് ആയുരാരോഗ്യ സൌഖ്യത്തിനായി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവിധ ആശംസകളും നേരുന്നു ...

വീകെ said...

എല്ലാവരേയും പോലെ നൂറും ഇരുന്നൂറും മറ്റും പറഞ്ഞ് അങ്ങയെ കൊതിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ആനയെ കൊടുത്താലും ആശ കൊടുക്കരുതെന്നാണല്ലൊ പ്രമാണം.
ഉള്ളത് ഉള്ളതു പോ‍ലെയേ ഞാൻ പറയൂ...

‘ആയസ്സെത്തുവോളം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ’യെന്ന് എന്റെ ഹൃദയംഗമമായ പ്രാർത്ഥന.

ഷഷ്ഠിപൂർത്തിയാഘോഷപോസ്റ്റ് കലക്കീന്നു പറയാം.
ആശംസകൾ...

ആഷിക്ക് തിരൂര്‍ said...

മാഷേ ...ആശംസകള്‍ അര്‍പ്പിക്കാന്‍ ഇത്തിരി വൈകി ...ക്ഷമിക്കുമല്ലോ .. നന്മകള്‍ നേരുന്നു...
ആയുരാരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു...
വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ ഇവിടെയും ഷഷ്ടിപൂർത്തി ആയി

ഞാൻ അറുപത്തൊന്നാമൻ (രണ്ടാമൂഴം)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു വായിച്ചു എന്റെ ഷഷ്ടിപൂര്‍ത്തി എന്ന് ആരും തെറ്റിദ്ധരിക്കല്ലെ. ഞാന്‍ ഇപ്പോഴും പയ്യന്‍
കമന്റ്‌ ഷടിപൂര്‍തി ആയി എന്ന് 60 കഴിഞ്ഞു ഞാന്‍ 61ആമത്തെകമന്റിട്ടു എന്നും - അതും എന്റെ രണ്ടാമത്തെ കമന്റ്‌ ഈ പോസ്റ്റില്‍
:)

kochumol(കുങ്കുമം) said...

വി എ ചേട്ടന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ...
ആയുരാരോഗ്യ സൌഖ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു...

കാടോടിക്കാറ്റ്‌ said...

ഇവിടെ എത്താന്‍ വൈകിയല്ലോ.. ബ്ലോഗുകള്‍ പരിചയപ്പെട്ടു വരുന്നേയുള്ളൂ. ആഘോഷങ്ങള്‍ ഒക്കെ കഴിഞ്ഞല്ലോ. എങ്കിലും ആശംസിക്കാമല്ലോ. എഴുത്തിലും ജീവിതത്തിലും ഇനിയും ഒരുപാട് ഒരുപാട് നന്മകള്‍ ഉണ്ടാവട്ടെ...

ജയരാജ്‌മുരുക്കുംപുഴ said...

ella nanmakalum aashamsikkunnu....... PRARTHANAYODE....... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane.......

എന്‍.പി മുനീര്‍ said...

ഏല്ലാ ആശംസകളും നേരുന്നു..എഴുത്തു ജീവിതത്തിന് സ്പെഷ്യല്‍ ആശംസകള്‍..ഇത്രയും വര്‍ഷത്തെ അനുഭവം കയ്യിലുള്ളപ്പോള്‍ ബൂലോകത്തെ ശിഷുക്കളായ ഞങ്ങള്‍ക്ക് ഒരു പാട്
കാര്യങ്ങള്‍ പഠിക്കാനുണ്ട്.

റിനി ശബരി said...

വൈകി പൊയെങ്കിലും , പ്രീയ ഏട്ടന്
ആയുരാര്യൊഗ്യ സൗഖ്യവും പ്രദാനം ചെയ്യുവാന്‍
കരുണാമയനോട് പ്രാര്‍ത്ഥിച്ച് കൊണ്ട് ..
ഇനിയും എഴുതിന്റെ വഴികളില്‍ മഴയുടെ നനവും
പൂവിന്റെ പരിശുദ്ധിയുമായീ നിറയട്ടെ എക്കാലവും ..
സ്നേഹപൂര്‍വം

നീലി said...

കഷ്ടമായി ! നീലി പറന്നിരങ്ങിയപ്പോള്‍ വൈകിപ്പോയി.ജന്മദിനാശംസകള്‍ . (എങ്കിലും പൂച്ച തൊട്ടു സിംഹം വരെയേ ക്ഷണം ഉണ്ടായിരുന്നുള്ളൂ. നീലിക്കില്ല !!!).

Philip Verghese 'Ariel' said...

മാഷേ,
ഇപ്പോള്‍ നാട്ടില്‍. ഒരാഴ്ച മാത്രം.
പുതിയ അവതാര്‍ ചിത്രം കൊള്ളാമല്ലോ! മാഷേ.
ആശംസകള്‍,
എന്‍റെ ബ്ലോഗില്‍ ചേര്‍ന്നതില്‍ റൊമ്പ സന്തോഷം.
നന്ദി.
വീണ്ടും കാണാം.
ഫിലിപ്പ്

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane............

ajith said...

ഓണാശംസകള്‍
സുഖം തന്നെയല്ലേ?
വിശ്രമകാലാവധിയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയോ? ട്രീറ്റ്മെന്റ് കഴിഞ്ഞോ?
പെട്ടെന്ന് തിരിയെ എത്താന്‍ ആശംസ

നളിനകുമാരി said...

നല്ല രചന. ആദ്യമായാണ് ഞാന്‍ ഇവിടെ.


http://nalinadhalangal.blogspot.com/2013/11/blog-post.html