Friday, August 13, 2010

വാരഫലം മൂന്ന്

രണ്ടുവാക്ക്
------------
ബൂലോകത്തിന്റെ വാതിൽ തുറന്ന് ആദ്യമായി ഒന്നെത്തിനോക്കിയതേയുള്ളൂ ഞാൻ. കാണുന്നതിൽ കുറച്ച് കഥയും കവിതയുമൊക്കെ വായിച്ച്‘ കമന്റ്സ്’ അയയ്ക്കാൻ തുടങ്ങിയപ്പോഴാണ്, മൂന്നുനാലു വരികൂടി ചേർത്ത് ഒരഭിപ്രായം എഴുതാമെന്നു തോന്നിയത്.
പുതിയ എഴുത്തുകാരുടെ സൃഷ്ടികൾ വായിച്ചപ്പോൾ, മറ്റുള്ളവർ എഴുതിയ നല്ല രചനകൾ അവർക്കു പരിചയപ്പെടുത്തണമെന്നും മുൻ ഗാമികളുടെ കൃതികളിലേയ്ക്ക് വിരൽ ചൂണ്ടി അവരെക്കൊണ്ട് അതൊക്കെ പരിചയപ്പെടുത്തണമെന്നും ഒരാശയമുണ്ടായി.

ശ്രമം തുടങ്ങിയശേഷം ബൂലോകസ്വർഗ്ഗത്തിലേയ്ക്കിറങ്ങിയപ്പോഴാണ്, സാഹിത്യവിശാരദരും വിദ്യാസമ്പന്നരും സർവ്വോപരി വിശാലഹൃദയരുമായ മഹദ് വ്യക്തികൾ നിറയെ നിരന്നിരിക്കുന്നത് കണ്ടത്. ബൂലോകവും നിങ്ങളുമായുള്ളതുതന്നെ വൃക്ഷവും വായുവും പോലെ അപാര വിജ്ഞാനപ്രദമായ ബന്ധവും. വളരെ കുറഞ്ഞ നാളുകളിലെ എന്റെ കുറിയോളം പോന്ന അറിവ് നിങ്ങളുടെ മുമ്പിൽ ഒന്നുമല്ല.ഇതിനെക്കാൾ സൂക്ഷ്മമായി നിരൂപണദൃഷ്ട്യാ പല വിദഗ്ധരും എഴുതുന്നുണ്ട് എന്നതിനാൽ എന്റെയീ ശ്രമം തന്നെ വൃഥാവിലാണോയെന്ന ഒരു തോന്നലുമുണ്ട്.

വായിക്കുന്നതിൽ നല്ലതെന്ന് കണ്ടതെടുത്താണ് പരിചയപ്പെടുത്തുന്നത്. വായനയ്ക്ക് വിരസതയുണ്ടാവാതെയിരിക്കാൻ അല്പം പൊടിക്കൈകളും പൊലിമകളും വർണ്ണങ്ങളുമൊക്കെ ചേർക്കുന്നുമുണ്ട്. ‘ഒരു റോസാ‍പ്പൂ’വിന്റെ കഥ നല്ലരീതിയിൽ എഴുതിയിരിക്കുന്നു. പക്ഷേ, ആശയം അതുപോരായെന്ന് തുറന്നെഴുതിയതിനാൽ, ഇനിയുള്ള കഥകളിൽ നല്ല സന്ദേശം ഉൾക്കൊള്ളിക്കുമെന്ന് ആഗ്രഹിക്കുന്നു. മുപ്പതും നാല്പതും വർഷം പഴക്കം പറയുമ്പോൾ പഴയ കൃതികൾ വായിക്കാനുള്ള താല്പര്യം കൂടുമെന്നും ധരിക്കുന്നു.

ചിലതൊക്കെ വായിച്ചിട്ട് ‘ഇതുപോലെ ഞങ്ങൾക്കും അനുഭവം ഉണ്ടായി’ യെന്ന് കാണിക്കാറുള്ളതിനാൽ ‘ഒറുക്കി’നെപ്പറ്റി എഴുതിയതിൽ , അതുപോലെ മറ്റൊരു ഡോക്ടർക്കും ഉണ്ടായ അനുഭവക്കുറിപ്പ് എടുത്തുകാട്ടിയതാണ്-ഞാനല്ലല്ലോ എഴുതിയത്.....

അത് റിലീസ് ചെയ്യുമ്പോൾ ഈദുൽ ഫിതറിന് നാല്പതും ഓണത്തിന് ഇരുപത്തിയഞ്ച് ദിവസങ്ങളുമുണ്ടായിരുന്നു.അതിനാലാണ് കല്ലുബോംബെന്ന ‘ഒറുക്ക്’ ആദ്യവും, അതിൽത്തന്നെ കാണിച്ചിട്ടുള്ള മറ്റൊരു നല്ല ആശയം അതിനെക്കാൾ ശക്തിയോടെ എഴുതി ഈദുൽ ഫിതറിനും അയയ്ക്കട്ടെയെന്ന അർഥത്തിൽ ‘തൽക്കാലം’ എന്ന വാക്കിലൊതുക്കിയത്.

അങ്ങനെ കഥാകാരി ചെയ്യുമെന്ന്, അവരുടെ ഇതിനുമുമ്പുള്ള നർമ്മകഥകൾ വായിച്ചപ്പോൾ എനിക്ക് ഉറപ്പുതോന്നി -അത് പ്രതീക്ഷിക്കുന്നു........
****************************

മഴമൊഴികൾ
-----------------

‘മഴ’ യെന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിന് ഒരു ശീതളമയം ഉണ്ടാവുന്നു. അത് കാണുമ്പോൾ തണുപ്പ് നമ്മെ തഴുകും. നല്ല മഴയത്ത് ഇറങ്ങിനിന്നാൽ ജലബിന്ദുക്കൾ ചേർന്ന് ശരീരത്തെ ആവരണം ചെയ്ത് കുളിരും ഉത്സാഹവും വർദ്ധിപ്പിക്കും-കൂടെ,കുറിഞ്ചിമലരിന്റെ സുഗന്ധവും പേറി ഒരു കാറ്റുകൂടി ഉണ്ടെങ്കിൽ ഉല്ലാസഭരിതമാകും.തുടർന്ന് അത് പേമാരിയായാലോ, നമ്മൾ മാറിനിന്ന് മഴയുടെ ശക്തിയെ ഉറ്റുനോക്കും...

ഈ വിധത്തിലുള്ള ഒരു നല്ല മഴ കോരിച്ചൊരിഞ്ഞിരിക്കുന്നു‌ ‌‌-‘കൌസ്തുഭ’ത്തിൽ ‘മഴമൊഴികളി’ലൂടെ.

പനിനീർമഴയായി തുടങ്ങി, മഞ്ജുഷമായും മരന്ദകത്തടാകമായും പൊഴിഞ്ഞും പൊഴിച്ചും, മനവും മണ്ണുമിളക്കി സർവ്വസംഹാരിയായി മരണമാരണങ്ങൾ വിതയ്ക്കുന്ന കൊടും മഴയിലേയ്ക്ക് നമ്മെ ഇറക്കി നിർത്തുന്നു രചയിതാവ് -പതിനൊന്ന് യുഗ്മവരികളിലായി-.

‘ വെള്ളിവെളിച്ച’ത്തിലൂടെ ചിന്തോദ്ദീപകങ്ങളായ മഹദ്വചനങ്ങൾ കാട്ടിത്തന്ന്, ധ്യാനത്തിന്റേയും ശാന്തിയുടേയും മാർഗ്ഗത്തിലേയ്ക്ക് നമ്മളെ ആനയിക്കുകയും ചെയ്യുന്നു,അദ്ദേഹം.
----------------http://akkotungallur.blogspot.com - കൌസ്തുഭം
....................................................................................
‘ നൈദാഘം’ പുതുകവിത
ഭൂമിയിൽ ആരും കുട ചൂടുന്നില്ല, അതിനാൽ എല്ലാവരേയും നനച്ച് ശുദ്ധീകരിക്കാനായി ഒരു തീർഥമഴ പെയ്യിക്കുന്നു, ‘നൈദാഘ’ ത്തിന്റെ പുതുകവിതയിൽ യറഫാത്ത്. മൌനത്തിന്റെ പുറം തോടു പൊളിച്ച് നിറഞ്ഞെത്തുന്ന മഴയെ ശക്തമായി ഒഴുക്കിവിടുന്നു, ഇതിൽക്കൂടി.

ഇവിടെ എഴുത്തുകാരൻ മാത്രമല്ല,നമ്മളെല്ലാവരും നനയുന്നതിനാൽ എപ്പോഴും ഒരു കുട കരുതാൻ പ്രേരിപ്പിക്കുന്നു.
.............http://naidaagham.blogspot.com -പുതുകവിത-
.............................................................................
മഴയും രാഗങ്ങളുമായി ലയിച്ചുചേരുന്ന സാമ്യമേറെയുണ്ട്. ഇടത്തരം മഴയ്ക്ക് ശ്രീരാഗമായിരിക്കുമെന്ന് അറിവുള്ളവർ പറയുന്നു. പ്രഭാതത്തിൽ ‘ഭൂപാള’ത്തിലുള്ള ഒരു കീർത്തനമോ ഗാനമോ കേട്ടാൽ ഉത്സാഹമുണ്ടാകും.ഉച്ചനേരത്ത് ‘മദ്ധ്യമാവതി’യിലും വൈകുന്നേരം‘തോടി’ രാഗത്തിലുമുള്ള സംഗീതം കേൾക്കുമ്പോൾ മനസ്സിന് സന്തോഷവും ശരീരത്തിന് പ്രസരിപ്പുമായിമാറും.

‘നീലാംബരി’ രാഗത്തിലെ പാട്ടോ കവിതയോ കേട്ട് ഉറങ്ങാൻ കിടന്നുനോക്കൂ, അറിയാതെ വരുന്ന ഉറക്കത്തിൽ പോലും നമ്മൾ രാഗസാഗരത്തിൽ നീന്തിത്തുടിക്കും.( യാത്ര ചെയ്യുമ്പോൾ ‘പല്ലാരി’ യിലും വിനോദവേളകളിൽ ‘ തില്ലാന’ യിലുമുള്ള പാട്ടുകൾ ആനന്ദദായകം.) പല കവിതകളും വായിക്കുമ്പോൾ ആ നീന്തലിന്റെ രസാനുഭൂതി നമുക്ക് കിട്ടുന്നു.

‘മഴയും നീയും’ എന്ന നാലുവരി ഗദ്യകവിതയിൽ ശോകത്തിന്റെ ഈണത്തിൽ ‘ബുഹാരി’ രാഗം ചേരും. പ്രണയത്തിൽ വിരഹം, മൌനമൊഴിയിൽ വിഷാദം.ചുരുക്കം വാക്കുകളിൽ, മനസ്സിന്റെ ഒഴുക്കിൽനിന്നും ഒരു കുമ്പിൾ ആശയജലം....
......................http://suryagayatri.blogspot.com -മഴയും നീയും-
.---------------------------------------------------------------.

ഒരു മരം നിറയെ കവിതയാണ്
.....................................
മഴയെ കാത്തിരുന്ന് കനിവായ് കിട്ടിയിട്ടും ജീവിതം തന്നെ കവിതയാകാമെന്ന് ആശ്വസിപ്പിക്കുന്നു,ഇതിൽക്കൂടി. ജീവിതത്തിന്റെ നാലു ഘട്ടങ്ങളിൽ ക്കൂടി സഞ്ചരിച്ച് മരമാകുന്ന ജീവന്റെ വാർദ്ധക്യസഹജമായ ദൈന്യത സൂക്ഷ്മമായി എഴുതിയിരിക്കുന്നു.

‘ഒരു മരം നിറയെ കവിതയാണ്’ എന്ന വരി ആദ്യവും അവസാനവും മതി, എല്ലാ ഖണ്ഡങ്ങളിലും ആവശ്യമില്ലായിരുന്നു. ഒഴുക്കിനൊപ്പം നീങ്ങുമ്പോൾ കാലുകൾ കല്ലിൽ തട്ടുന്ന പ്രതീതിയുണ്ടാവും. നല്ല രചന, തുടരട്ടെ....ആ‍ശംസകൾ........
...........................www.boolokamonline.com
*****************************************

*തുടരും...
6 comments:

വി.എ || V.A said...

പ്രിയരേ, ഞാനെത്താത്ത ഇടങ്ങളിൽ എന്നെ സന്ദർശനാർത്ഥം കൂടെ കൂട്ടുന്നുവെങ്കിൽ,പലതും വായിക്കാനും കണ്ടെത്താനുമുള്ള അവസരം നിസ്സാരനായ എനിക്കു കിട്ടും.ഇവിടെ സൌദിയിലെ റിയാദിലായതിനാൽ ചില സംശയങ്ങൾ പരിശോധിക്കുന്നതിന് പുസ്തകങ്ങളോ മറ്റോ നോക്കാനില്ല,എല്ലാം ഓർമ്മകളിൽനിന്നുമാത്രം. എന്തെങ്കിലും തെറ്റുകൾ വന്നാൽ ഈയുള്ളവനോടു ക്ഷമിച്ച്, ശരി ചൂണ്ടിക്കാണിക്കണമെന്നപേക്ഷ... നന്ദിയോടെ,വിനീതനായ വി. എ.

പട്ടേപ്പാടം റാംജി said...

മുകളില്‍ പറഞ്ഞ ബ്ലോഗുകളില്‍ എത്തിപ്പെടാരുണ്ട്. പക്ഷെ താങ്കളുടെ രീതിയിലുള്ള ഒരു വിലയിരുത്തലിന് കഴിയാത്തതിനാല്‍ ചെറിയ കമന്റുകള്‍ നല്‍കി തിരിക്കുകയാണ് പതിവ്‌.
നല്ല ഒരു തുടക്കത്തിന് ആശംസകള്‍.

Abdulkader kodungallur said...

തീര്‍ച്ചയായും ഇത്തരം ഒരു സംരംഭം ബൂലോകത്തില്‍ ആവശ്യമാണ്‌ . താങ്കളെപ്പോലുള്ള സര്‍ഗ്ഗ ധനരായ സുമന്‍സ്സുകള്‍ക്ക് പുത്തന്‍ എഴുത്തുകാര്‍ക്കും യുവതയ്ക്കും നേര്‍ രേഖകള്‍ തെളിയിച്ചുകൊടുക്കാന്‍ കഴിയും എന്നതില്‍ സംശയമില്ല . വലിയൊരു ഉത്തരവാടിത്തമാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത് . തല്ലും തലോടലുമായി മ്ന്മ്പോട്ടു പോകുക .ഭാവുകങ്ങള്‍

വി.എ || V.A said...

പട്ടേപ്പാടം റാംജീ:>വന്നതേയുള്ളൂ, കമ്പ്യൂട്ടറിന്റെ ‘സി’യിൽക്കയറിനിന്ന് അടുത്ത അക്ഷരത്തിലേയ്ക്ക് നോക്കിനിൽക്കുന്നു. പലരുമായും ബന്ധപ്പെടണമെന്നുണ്ട്. എ.കെ.മാഷേ:> എന്റെ കൊച്ചു വാചകങ്ങൾ എത്രപേർ വായിക്കുമെന്നറിയില്ല,മറ്റു ബ്ലോഗർ ബന്ധക്കാരിൽ എത്തണമെന്നാണാഗ്രഹം. വായിക്കും, കുറിച്ചിടും,കമ്പോസ് ചെയ്യും അത്രതന്നെ-കൂടെ സമയക്കുറവും.ഇപ്പോൾ കടലിനെ നോക്കി വിസ്മയപ്പെട്ടു നിൽക്കുകയാണ്. നിങ്ങളെപ്പോലുള്ള വമ്പൻ സ്രാവുകളേയും പരൽമീനുകളേയും പരിചയപ്പെടണമെന്നുണ്ട്. കൈ പിടിച്ച് അലകൾക്കപ്പുറത്തേയ്ക്ക് ഒന്നു കൊണ്ടുപോകാമോ?,എങ്കിൽ ഞാൻ കൃതാർത്ഥനാകും.നന്ദി, വളരെ നന്ദി.

എന്‍.ബി.സുരേഷ് said...

സാർത്ഥകമായ വായനകളാണ് കേട്ടോ. വിലയിരുത്തൽ സത്യസന്ധമാവണം എന്ന് ഓർമ്മപ്പെടുത്തട്ടെ.

രസികന്‍ said...

തുടരുക വി.എ ജീ