Friday, July 23, 2010

ഒരു വയൽ‌പ്പാട്ട്

കൊയ്ത്തുകാലം വന്നേ...
കൊയ്തെടുക്കാൻ വന്നേ...
പുതിയ നെല്ലിൻ കൂമ്പാരങ്ങൾ
കുന്നുകൂടി വന്നേ...നമ്മ-
ളൊന്നുചേർന്നു വന്നേ...ഹൊയ്..നമ്മ-
ളൊന്നു ചേർന്നു വന്നേ....
കോറസ്:- നമ്മളൊന്നുചേർന്നു വന്നേ.....
കൊയ്ത്തുകാലം വന്നേ..........
ആൺ:- പച്ചിളംകിളി പൊങ്കതിരുകൾ നുള്ളിപ്പാറും നേരം
കൊച്ചരുവിയിലുടലുലർത്തുന്ന നല്ലിണപ്പെണ്ണാളേ
നെന്മണിക്കെട്ടെടുത്തുവാ-
നിന്മടിത്തട്ടൊരുക്കിത്താ---
(കൊയ്ത്തുകാലം...

പെൺ:- അരുണൻ കുങ്കുമകിരണങ്ങൾ വാരി വിതറിപ്പോകും മുൻപേ
അരിയ കറ്റകൾ മെതിച്ചുകൂട്ടി തീർത്തിടാമാണാളേ
നെല്ലറ നിറെ നിറച്ചുവാ-
നെഞ്ചകം ശയ്യയൊരുക്കിത്താ---
(കൊയ്ത്തുകാലം...

രണ്ടുപേരും:- മഴമുകിലുകൾ വിശറിയാൽ കുളിരഴകു പെയ്യുന്ന പാടം
കൊഴിഞ്ഞ മഞ്ഞണിത്തുകിലുമായ് കടമിഴികളാൽ വരവേല്പൂ
പൂമണവുമായ് കാറ്റേ വാ--
ഉന്മാദക്കുളിർ പൂശിത്താ---

കോറസ്:- പൂമണവുമായ് കാറ്റേ വാ--
ഉന്മാദക്കുളിർ പൂശിത്താ--- ഹൊയ്...
(കൊയ്ത്തുകാലം...

8 comments:

വി.എ || V.A said...

കൊയ്ത്തുകാലം വന്നേ...
കൊയ്തെടുക്കാൻ വന്നേ...
പുതിയ നെല്ലിൻ കൂമ്പാരങ്ങൾ
കുന്നുകൂടി വന്നേ

ഉപാസന || Upasana said...

ഞാന്‍ പാടീണ്ടേ പണ്ട് കുറച്ചൊക്കെ
:-)

Jishad Cronic said...

ഹൊയ്...ഹൊയ്...കൊയ്ത്തുകാലം വന്നേ...
കൊയ്തെടുക്കാൻ വന്നേ.

പട്ടേപ്പാടം റാംജി said...

പുതിയ നെല്ലിൻ കൂമ്പാരങ്ങൾ
കുന്നുകൂടി വന്നേ...നമ്മ-
ളൊന്നുചേർന്നു വന്നേ...

ആശിക്കാന്‍ വക നല്‍കുന്നു വരികള്‍ക്കിടയില്‍...

വി.എ || V.A said...

ഉപാസന , ജിഷാദ് , പട്ടേപ്പാടം :> നന്ദി പറയാൻ താമസിച്ചതിന് നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എല്ലാവർക്കും കമന്റ്സ് ഇടുന്നതിനെക്കാൾ ഒരു വാരഫലം തുടങ്ങിയാലോ എന്നാലോചിച്ചു. ബ്ലോഗിൽനിന്നും കുറേയൊക്കെ വായിച്ചിട്ടുവേണമല്ലൊ, ആഴ്ചതോറും നാലഞ്ചെണ്ണമെടുക്കാൻ.അങ്ങനെ വന്നപ്പോൾ നല്ല മനസ്സുകാരായ നിങ്ങൾക്ക് മറുപടിയിടാൻ എളിയവനായ എനിക്ക് സാധിച്ചില്ല.ക്ഷമാപണപൂർവ്വം, നന്ദിയോടെ..............വി . എ .

എന്‍.ബി.സുരേഷ് said...

എവിടെ വി എ കൊയ്തെടുക്കാ‍ൻ നെൽക്കതിരുകൾ. എന്കിലും പാട്ടെങ്കിലും ഉള്ളിൽ സൂക്ഷിക്കുന്നത് നന്നായി.

ajith said...

വയല്‍പ്പാട്ട് കൊള്ളാം. ഒന്ന് പാടി അപ് ലോഡ് ചെയ്തൂടെ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


നല്ല വരികള്‍ ഈണം ചെയ്തു പാടാനൊരാഗ്രഹം.
ഞാന്‍ തന്നെ അതിന്റെ ഒരു ഭാഗം പാടി.